- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡിനെതിരായ യുദ്ധത്തില്‍ നൂറു നാള്‍ പിന്നിട്ട് എറണാകുളം മെഡിക്കല്‍ കോളജ്
രോഗത്തിന്റെ, പ്രതിരോധത്തിന്റെ കരുതലിന്റെ, വേര്‍പാടിന്റെ, ചേര്‍ത്തു നിര്‍ത്തലിന്റെ കഴിഞ്ഞ നൂറു ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ഏറെ മാറിയിരിക്കുന്നു. പുതിയ ചികില്‍സാ ശൈലികളുടെ, പരിശോധനകളുടെ, ഗവേഷണത്തിന്റെ പാതയിലാണ് ഈ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്
കൊച്ചി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംഭവ ബഹുലമായ നൂറു ദിനം പിന്നിടുമ്പോള്‍ ഈ പ്രതിരോധത്തിന്റെ പ്രതീകമാവുകയാണ് എറണാകുളം മെഡിക്കല്‍ കോളജ്.രോഗത്തിന്റെ, പ്രതിരോധത്തിന്റെ കരുതലിന്റെ, വേര്‍പാടിന്റെ, ചേര്‍ത്തു നിര്‍ത്തലിന്റെ കഴിഞ്ഞ നൂറു ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ഏറെ മാറിയിരിക്കുന്നു. പുതിയ ചികില്‍സാ ശൈലികളുടെ, പരിശോധനകളുടെ, ഗവേഷണത്തിന്റെ പാതയിലാണ് ഈ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്.ചൈനയുടെ വുഹാന്‍ പ്രവിശ്യയില്‍ ഉണ്ടായ അങ്ങേയറ്റം സാധാരണമെന്ന് കരുതിയ ഒരു പനി ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുമ്പോള്‍ അതിനെതിരെ എറണാകുളം മെഡിക്കല്‍ കോളജ് നടത്തുന്ന മുന്നേറ്റം ലോകശ്രദ്ധയിലെത്തിക്കഴിഞ്ഞു.
ഇന്ത്യയില്‍ തന്നെ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച കേരളത്തില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ഇവിടെ ഐസലേഷന്‍ വാര്‍ഡ് സംവിധാനമൊരുങ്ങി. ചൈനയില്‍ നിന്ന് വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍ മുതല്‍ കോവിഡ് പ്രതിരോധത്തിനായി സജ്ജമായിരുന്നു ഇവിടം. പ്രായമായവര്‍ക്ക് മരണകാരണമാവുന്ന കൊവിഡ് രോഗത്തില്‍ നിന്നും അവരെ സുരക്ഷിതമായി രോഗവിമുക്തമാക്കിയ നേട്ടവും എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ രേഖകളിലുണ്ട്. യു എ ഇയില്‍ നിന്നെത്തിയ ചുള്ളിക്കല്‍ സ്വദേശി മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് സാധ്യമായ എല്ലാ ചികില്‍സകളും നല്‍കി.കൊവിഡ് സ്ഥിരീകരിച്ച യു കെ പൗരന്‍ ബ്രയാന്‍ നീലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ശക്തമായ ശ്വാസ തടസമുണ്ടായിരുന്നു. കടുത്ത ന്യുമോണിയ ബാധിച്ച അദ്ദേഹത്തെ എച്ച്‌ഐവി ചികില്‍സക്കുപയോഗിക്കുന്ന മരുന്ന് ഉപയോഗിക്കാന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ കാണിച്ച ആത്മവിശ്വാസമാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്.
വിമാനത്താവളത്തില്‍ നടന്ന പരിശോധനക്കിടെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 1800 പേരെയാണ് മെഡിക്കല്‍ കോളജില്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കിയത്. ഇവരില്‍ ഇരുന്നൂറോളം പേരെ കിടത്തി ചികില്‍സിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് സഹ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോളും ആത്മവിശ്വാസത്തോടെ തോല്‍ക്കാനാവാത്ത മനസ്സോടു കൂടി ഇവിടുത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ പോരാടി. വികസിതമായ ചികില്‍സ രീതി മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളെ കൂടി കൂട്ട് പിടിച്ചു കൊണ്ടായിരുന്നു എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ പ്രവര്‍ത്തനം. ദക്ഷിണ കൊറിയന്‍ മാതൃക ഉള്‍ക്കൊണ്ട് തദ്ദേശിയമായി വിസ്‌ക് കിയോസ്‌കുകള്‍ വികസിപ്പിച്ചത് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു. വിസ്‌ക് നിര്‍മിച്ച് ഉപയോഗിക്കുക മാത്രമല്ല രാജ്യമൊട്ടാകെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി വിസ്‌ക് കിയോസ്‌ക് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത് ഇവിടുത്തെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ്.
വികസിത രാജ്യങ്ങളോടു പോലും കിടപിടിക്കാനുതകുന്ന റോബോട്ടിക് സംവിധാനവും മെഡിക്കല്‍ കോളേജിന്റെ ഭാഗമാണിപ്പോള്‍. കര്‍മിബോട്ട് എന്ന കുഞ്ഞന്‍ റോബോട്ട് രോഗികളുമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ സാരമായി കുറക്കാന്‍ സഹായിക്കുന്നുണ്ട്.കൂടുതല്‍ പേരിലേക്ക് പരിശോധന വ്യാപിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറസ് പരിശോധനക്കുള്ള ആര്‍ടി പിസിആര്‍ ലാബറട്ടറിയും മെഡിക്കല്‍ കോളജില്‍ സജ്ജമാക്കി. കൊവിഡ് ചികില്‍സാ കേന്ദ്രമായി പ്രഖ്യാപിച്ച കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 150 ആരോഗ്യ പ്രവര്‍ത്തകരാണ് ദിവസേന പ്രവര്‍ത്തിക്കുന്നത്.
സ്വയം സുരക്ഷ കിറ്റുകളുടെ ചൂടും ബുദ്ധിമുട്ടുകളും വകവെക്കാതെ തുടര്‍ച്ചയായി 14 ദിവസത്തോളം ജോലി ചെയ്യുമ്പോളും ഇവിടുത്തെ ജീവനക്കാര്‍ക്ക് പരാതിയില്ല, മറിച്ച് രോഗത്തിന്റെ വെല്ലുവിളി ഇല്ലാതാക്കണമെന്ന തീവ്രമായ ആഗ്രഹം മാത്രമേയുള്ളു.മെഡിക്കല്‍ കോളജ് സൂപ്രണ്ട് പീറ്റര്‍ പി വാഴയില്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ . തോമസ് മാത്യു ആര്‍എംഒ ഡോ.ഗണേശ് മോഹന്‍, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇനിയും മാറാത്ത കൊവിഡ് ഭീഷണി മെഡിക്കല്‍ കോളേജ് ജീവനക്കാരെ ഭയപ്പെടുത്തുന്നില്ല, മറിച്ച് ജാഗ്രതയോടെ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാനാണ് ഓരോ ജീവനക്കാരന്റെയും തീരുമാനം.
RELATED STORIES
പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു
13 Oct 2024 5:31 PM GMTമദ്റസകള് നിര്ത്തലാക്കാനുള്ള നിര്ദേശം വംശഹത്യാ പദ്ധതി : റസാഖ്...
13 Oct 2024 5:11 PM GMTസംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്ത്തനങ്ങളുണ്ടെന്ന് പറഞ്ഞില്ലെന്ന്...
13 Oct 2024 4:05 PM GMTകൊച്ചിയില് കുടുംബവഴക്കിനെ തുടര്ന്ന് ഭാര്യ ഭര്ത്താവിനെ...
13 Oct 2024 3:45 PM GMTട്രെയിനില് കുടിവെള്ളത്തില് ലഹരി കലക്കി കൊള്ളയടിച്ചതായി പരാതി
13 Oct 2024 2:49 PM GMTകോഴിക്കോട് ട്രെയിനില് നിന്ന് വീണ് യുവാവ് മരിച്ച സംഭവം: റെയില്വേ...
13 Oct 2024 2:38 PM GMT