Kerala

ഹെൽമെറ്റ് ഇല്ലാത്തവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും; നവംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ

പിന്നിലെ യാത്രികന് ഹെൽമെറ്റ് ഇല്ലെങ്കിലും ഓടിക്കുന്നയാളുടെ ലൈസൻസ് പോകും.

ഹെൽമെറ്റ് ഇല്ലാത്തവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും; നവംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ
X

തിരുവനന്തപുരം: ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാൽ ഇനി മുതൽ പിഴ അടച്ചു രക്ഷപ്പെടാമെന്ന് കരുതേണ്ട. ഹെൽമെറ്റ് ഇല്ലാത്തവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പ് തീരുമാനം. നവംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും. പിന്നിലെ യാത്രികന് ഹെൽമെറ്റ് ഇല്ലെങ്കിലും ഓടിക്കുന്നയാളുടെ ലൈസൻസ് പോകും.

കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമ പ്രകാരം ആയിരം രൂപ പിഴയ്‌ക്കൊപ്പം ഹെൽമെറ്റ് ഇല്ലാത്തവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥയുണ്ട്. കേരളത്തിൽ പിഴ 500 ആയി കുറച്ചു. എന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് നടപ്പാക്കിയിരുന്നില്ല. ഈ തീരുമാനമാണ് ഇപ്പോൾ കർശനമായി നടപ്പാക്കുന്നത്. ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുന്നവരെ ബോധവൽകരണ ക്ലാസുകളിൽ പങ്കെടുപ്പിച്ച ശേഷം മാത്രമെ ലൈസൻസ് തിരികെ നൽകുകയുള്ളു.

Next Story

RELATED STORIES

Share it