പശുവിനെ കെട്ടിയിരുന്ന കയറിൽ കുരുങ്ങി ഒന്നര വയസുകാരി മരിച്ചു
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനടുത്തേക്ക് കുട്ടി പോകുകയായിരുന്നു. പശു ഓടിയതിനെത്തുടർന്ന് കയറിൽകുരുങ്ങുകയായിരുന്നു.
BY SDR20 April 2020 7:00 AM GMT
X
SDR20 April 2020 7:00 AM GMT
പാറശാല: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാറശാല അയിര ചെങ്കവിള മേക്കേത്തട്ട് പുത്തൻവീട്ടിൽ രാജേഷ് -മഞ്ജു ദമ്പതികളുടെ ഏക മകൾ ഒന്നര വയസുകാരി സൈന ആണ് മരിച്ചത്.
അപകടം നടക്കുമ്പോൾ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനടുത്തേക്ക് കുട്ടി പോകുകയായിരുന്നു. പശു ഓടിയതിനെത്തുടർന്ന് കയറിൽകുരുങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സൈനയെ ലോക്ക് ഡൗണായതിനാൽ മറ്റ് വാഹനങ്ങൾ കിട്ടാത്തതിനെത്തുടർന്ന് രാജേഷിന്റെ അനിയന്റെ ബൈക്കിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Next Story
RELATED STORIES
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTഡല്‍ഹിയില്‍ വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ...
2 May 2024 11:44 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
2 May 2024 10:58 AM GMTസംസ്ഥാനത്ത് ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല
2 May 2024 10:50 AM GMTമുന്നറിയിപ്പില്ലാതെ കൂട്ടഅവധി; 1.88 ലക്ഷംരൂപയുടെ നഷ്ടമുണ്ടാക്കി; 14...
2 May 2024 10:39 AM GMT