ബാബരി വിധി: നീതിയുക്തമാവാന്‍ പ്രാര്‍ഥിക്കണമെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍

ബാബരി വിധി: നീതിയുക്തമാവാന്‍ പ്രാര്‍ഥിക്കണമെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍

മലപ്പുറം: ബാബരി മസ്ജിദ് കേസിലെ വരാനിരിക്കുന്ന സുപ്രിംകോടതി വിധി വസ്തുതകളെ അടിസ്ഥാനപ്പെടുത്തി നീതിയുക്തമായിത്തീരാന്‍ എല്ലാ വിശ്വാസികളും പ്രാര്‍ഥിക്കണമെന്നു ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുര്‍ റഹ്മാന്‍ ബാഖവി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സുപ്രിംകോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും വിധിയെ അനുസരിച്ച് രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രയത്‌നിക്കാനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനും എല്ലാ വിഭാഗം ജനങ്ങളും സന്നദ്ധരാവണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
RELATED STORIES

Share it
Top