Kerala

അവിനാശി അപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

മരിച്ച കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപ വീതവും കൈമാറും.

അവിനാശി അപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം
X

തിരുവനന്തപുരം: കോയമ്പത്തൂർ അവിനാശിയിൽ നടന്ന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസി 10 ലക്ഷം രൂപ നൽകും. അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. മരിച്ച കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപ വീതവും കൈമാറും. കെഎസ്ആർടിസിയുടെ ഇൻഷുറൻസ് തുകയാണ് കൈമാറുന്നത്.

Next Story

RELATED STORIES

Share it