- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിവറേജിൽ നിന്ന് ബില്ല് ചോദിച്ചതിന് ഓട്ടോത്തെഴിലാളിക്ക് മർദ്ദനം; പരാതി മുക്കി ഫറോക്ക് പോലിസ്
സുധീഷ് ഫറോക്ക് പോലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൻമേൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ് പോലിസ് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതി കാണാനില്ലെന്നായിരുന്നു മറുപടി.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര ബീവറേജ് ഔട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യത്തിന്റെ ബിൽ ചോദിച്ചപ്പോൾ ജീവനക്കാരൻ അസഭ്യം വിളിക്കുകയും, ആകാരണമായി മർദിക്കുകയും ചെയ്തതായി പരാതി. രേഖാമൂലം പോലിസിൽ പരാതി നൽകിയിട്ടും പോലിസ് പരാതി മുക്കിയതായി ആരോപണം.
മാർച്ച് 21നാണ് തേഞ്ഞിപ്പാലം സ്വദേശി സുധീഷിന് അകാരണമായി മർദ്ദനമേറ്റത്. 21ാം തിയ്യതി ഉച്ചയ്ക്ക് 12 നും 2 മണിക്കും ഇടയിലാണ് ഈ അക്രമം നടന്നതെന്ന് ചൂണ്ടിക്കാട്ടി സുധീഷ് ഫറോക്ക് പോലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൻമേൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ് പോലിസ് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതി കാണാനില്ലെന്നായിരുന്നു മറുപടി.
സ്റ്റേഷൻ പിആർഒ ആണ് ഇക്കാര്യം പറഞ്ഞത്. പിന്നീട് വീണ്ടും പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വീണ്ടും എഴുതി നൽകിയെങ്കിലും പരാതി ലഭിച്ചെന്ന രസീതി നൽകുവാൻ പിആർഒ തയ്യാറായില്ല. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലെന്ന കാരണം കാണിച്ചാണ് രസീതി നൽകാതിരുന്നതെന്ന് സുധീഷ് പറയുന്നു. പരാതിയിൻമേൽ ഒരു നിയമ നടപടിയും സ്വീകരിക്കാത്തതിനാൽ മേലുദ്യോഗസ്ഥർക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ് സുധീഷ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















