Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് ഓട്ടോയ്ക്കെതിരേ സിഐടിയു നേതൃത്വത്തില്‍ പണിമുടക്ക്

കോഴിക്കോട് നഗരത്തില്‍ 4337 ഓട്ടോറിക്ഷകളാണുള്ളത്. ഇവരെല്ലാം സമരവുമായി രംഗത്തെത്തിയതോടെ ഇലക്ട്രിക് ഓട്ടോയ്ക്കെതിരേ കേരളത്തില്‍ നടക്കുന്ന ആദ്യ പ്രത്യക്ഷ സമരം കൂടിയായി

സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് ഓട്ടോയ്ക്കെതിരേ സിഐടിയു നേതൃത്വത്തില്‍ പണിമുടക്ക്
X

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ട്രിക് ഓട്ടോയ്ക്കെതിരേ കോഴിക്കോട്ട് സിഐടിയുവിന്റെ നേതൃത്വത്തില്‍ പണിമുടക്കും സത്യാഗ്രഹഹവും. ഇ ഓട്ടോകള്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാണ് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുമായി രംഗത്തെത്തിയത്. ഇതോടെ കോഴിക്കോട് നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരടക്കം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി.

കോഴിക്കോട് നഗരത്തില്‍ 4337 ഓട്ടോറിക്ഷകളാണുള്ളത്. ഇവരെല്ലാം സമരവുമായി രംഗത്തെത്തിയതോടെ ഇലക്ട്രിക് ഓട്ടോയ്ക്കെതിരേ കേരളത്തില്‍ നടക്കുന്ന ആദ്യ പ്രത്യക്ഷ സമരം കൂടിയായി നഗരത്തിലേത്. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക് വലിയ തോതില്‍ പ്രചാരണം നല്‍കിയത്.

കോഴിക്കോടാണ് വലിയ പ്രതിഷേധത്തിന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ ആദ്യം മുതല്‍ തുടക്കമിട്ടത്. ട്രാക്കില്‍ വെക്കാന്‍ അനുവദിക്കാതെയും മീറ്റര്‍ ഇടാന്‍ അനുവദിക്കാതെയും പ്രതിസന്ധിയിലാക്കിയതോടെ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ എടുത്തവര്‍ക്ക് സര്‍വീസ് നടത്താന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ഇവയെ കൂടി പെര്‍മിറ്റ് വ്യവസ്ഥയ്ക്ക് കീഴില്‍ കൊണ്ടുവരണമെന്നുമാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നത്.

നിലവില്‍ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കുന്നത്. ഇത്തരത്തിലുള്ള ഓട്ടോറിക്ഷകള്‍ക്ക് നഗരത്തില്‍ സര്‍വീസ് നടത്താനുള്ള അനുവദം നല്‍കരുതെന്നാണ് സമരക്കാരുടെ ആവശ്യം. 24 മണിക്കൂര്‍ നീളുന്ന പണിമുടക്കിനോടനുബന്ധിച്ച് കെഎസ്ആര്‍ടിസിക്ക് മുന്നില്‍ ധര്‍ണാ സമരവും നടക്കുന്നുണ്ട്. നിലവില്‍ 70 ഓളം പേര്‍ ജില്ലയില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.

Next Story

RELATED STORIES

Share it