Kerala

ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത പ്ര​ക​ട​മാ​യ​തോ​ടെ ഓ​ട്ടി​സം സെ​ന്‍റ​റി​ലെ തെ​റാ​പ്പി​സ്റ്റു​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാന്ന് പീ​ഡ​നം നടന്നതായി വ്യക്തമായത്.

ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ
X

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്ത് ഓ​ട്ടി​സം ബാ​ധി​ച്ച പ​ത്തു​വ​യ​സു​കാ​ര​നെ ലൈം​ഗീകമായി പീ​ഡി​പ്പി​ച്ച കേ​സി​ൽ സ്കൂ​ളിലെ ഗണിത അ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ് പോ​ലിസി​ന്‍റെ പി​ടി​യിൽ.

കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത പ്ര​ക​ട​മാ​യ​തോ​ടെ ഓ​ട്ടി​സം സെ​ന്‍റ​റി​ലെ തെ​റാ​പ്പി​സ്റ്റു​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാന്ന് പീ​ഡ​നം നടന്നതായി വ്യക്തമായത്. തുടർന്ന് കുട്ടിയുടെ മാതാവ് ശ്രീകാര്യം പോലിസിൽ പരാതി നൽകി.

മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​യെ അ​ധ്യാ​പ​ക​ൻ ഒ​ന്നാംനി​ല​യി​ലെ അ​ധ്യാ​പ​ക​രു​ടെ ബാ​ത്ത്റൂ​മി​ൽ കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. ചോ​ക്ലേ​റ്റ് ന​ൽ​കി മൊ​ബൈ​ലി​ൽ അ​ശ്ലീ​ല ചി​ത്രം കാ​ണി​ച്ചാ​യി​രു​ന്നു പീ​ഡ​നം. അ​മ്മ​യോ​ടു പ​റ​ഞ്ഞാ​ൽ അ​മ്മ​യെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കു​ട്ടി ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

മ​റ്റൊ​രു ജി​ല്ല​യി​ൽ​നി​ന്നു കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ഇ​വി​ടെ താ​മ​സി​ക്കു​ക​യാ​ണ് കു​ടും​ബം.

Next Story

RELATED STORIES

Share it