Kerala

വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഡിസംബർ 31 വരെ അംഗീകാരം പുതുക്കി നൽകാൻ അനുമതി

കൊവിഡ് 19 രോഗത്തെത്തുടർന്ന് വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രായോഗികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഡിസംബർ 31 വരെ അംഗീകാരം പുതുക്കി നൽകാൻ അനുമതി
X

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും യൂണിറ്റുകൾക്കും അംഗീകാരവും ക്ലാസിഫിക്കേഷനും ഡിസംബർ 31 വരെ പുതുക്കി നൽകാൻ അനുമതി നൽകി ഉത്തരവായി.

2020ൽ അംഗീകാരം/ക്ലാസിഫിക്കേഷൻ പുതുക്കേണ്ട ആയുർവേദ കേന്ദ്രങ്ങൾ, ഹോം സ്‌റ്റേകൾ, സർവീസ്ഡ് വില്ല, ഹൗസ് ബോട്ട്, ഗ്രീൻ ഫാം, ഗൃഹസ്ഥലി, ടൂർ ഓപറേറ്റേഴ്‌സ്, അമ്യൂസ്‌മെൻറ് പാർക്ക് എന്നിങ്ങനെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും യൂണിറ്റുകൾക്കും, അവയുടെ അംഗീകാരം/ക്ലാസിഫിക്കേഷൻ കാലാവധി ഡിസംബർ 31 വരെ പുതുക്കി നൽകാൻ വിനോദസഞ്ചാര വകുപ്പ് ഡയറക്ടർക്കാണ് അനുമതി നൽകിയത്.

കൊവിഡ് 19 രോഗത്തെത്തുടർന്ന് വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രായോഗികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Next Story

RELATED STORIES

Share it