നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടു പേര്‍ പോലിസ് പിടിയില്‍
പാലക്കാട് മരയമംഗലം മഠത്തില്‍ വീട്ടില്‍ പ്രഭിന്‍ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടില്‍ സുധര്‍മ്മന്‍ (31) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്
കൊച്ചി:യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. പാലക്കാട് മരയമംഗലം മഠത്തില്‍ വീട്ടില്‍ പ്രഭിന്‍ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടില്‍ സുധര്‍മ്മന്‍ (31) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആലുവ സ്വദേശിയാണ് യുവതി. ഇവരില്‍ നിന്ന് പത്ത് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്.
മുപ്പതിനായിരം രൂപ മുന്‍കൂര്‍ വേണമെന്ന് പറഞ്ഞു. തുടര്‍ന്ന് യുവതി ജില്ലാപോലിസ് മേധാവിക്ക് പരാതി നല്‍കി. പോലീസിന്റെ നിര്‍ദേശപ്രകാരം പണവുമായി യുവതി നെടുമ്പാശേരിക്ക് സമീപമെത്തി. പണം വാങ്ങാന്‍ സ്‌ക്കൂട്ടറിലെത്തിയ പ്രതികളെ പ്രത്യേക പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സോഷ്യല്‍ മീഡിയാ വഴിയാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ ഇവര്‍ക്ക് ലഭിച്ചത്. ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ്‌ഐമാരായ കെ എ ടോമി, എന്‍ കെ അബ്ദുള്‍ ഹമീദ്, എസ്‌സിപിഒ മുഹമ്മദ് അഷറഫ്, കെ എം ഷിഹാബ്, മാഹിന്‍ ഷാ അബുബക്കര്‍ എന്നിവരാണ് പ്രത്യേക ടീമില്‍ ഉണ്ടായിരുന്നത്.
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT