Kerala

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരേ ആക്രമണം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരേ ആക്രമണം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
X

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ വീടിന് നേരേ നടന്ന ആക്രമണത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ബഷീറിന്റെ തിരുനാവായ എടക്കുളത്തെ വീടിന് നേരേ സ്‌ഫോടകവസ്തു ഉപയോഗിച്ച് ആക്രമണം നടത്തിയത്. പോലിസില്‍ പരാതിപ്പെട്ടിട്ടും കാര്യമായ അന്വേഷണം നടക്കാത്തതിനെതിരേ വിവിധ ജില്ലകളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. മലപ്പുറം ജില്ലയില്‍ പ്രധാന കേന്ദ്രങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. മാസങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ നാസറുദ്ദീന്‍ എളമരത്തിന്റെ വീടിന് നേരെയും അക്രമം നടന്നിരുന്നു.


അന്നും പോലിസ് സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. തിരൂരങ്ങാടി ചെമ്മാട് നടന്ന പ്രതിഷേധ പ്രകടനത്തിന് പോപുലര്‍ ഫ്രണ്ട് നേതാക്കളായ സൈനുദ്ദീന്‍ ചെമ്മാട്, ഉസൈന്‍ ചെമ്മാട്, ഉസ്മാന്‍ തിരൂരങ്ങാടി നേതൃത്വം നല്‍കി. നൗഫല്‍ പരപ്പനങ്ങാടി സംസാരിച്ചു. ഉരുവച്ചാല്‍ ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉരുവച്ചാലില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡിവിഷന്‍ പ്രസിഡന്റ് എന്‍ പി ഷക്കീല്‍, സെക്രട്ടറി റസാഖ് കുറ്റിക്കര, ഷഫീക് ബാവോട്ട് പാറ, എന്‍ പി ആഷിര്‍, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി. റസ്സാഖ് കുറ്റിക്കര സംസാരിച്ചു.


സി പി മുഹമ്മദ് ബഷീറിന്റെ വീടിന് നേരെ അക്രമം നടത്തിയ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഇരിട്ടി ഡിവിഷന്‍ കമ്മിറ്റി ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പയഞ്ചേരി മുക്കില്‍നിന്നാരംഭിച്ച പ്രകടനം ഇരിട്ടി പഴയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.


ഡിവിഷന്‍ പ്രസിഡന്റ് എ കെ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ഫിറോസ് ഉളിയില്‍, പി വി ഫയാസ്, റാസിഖ് ഉളിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പോപുലര്‍ ഫ്രണ്ട് കമ്പില്‍ ടൗണിലും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കമ്പില്‍ ഹൈസ്‌കൂളില്‍നിന്നാരംഭിച്ച പ്രകടനം കമ്പില്‍ ടൗണില്‍ സമാപിച്ചു. ഡിവിഷന്‍ പ്രസിഡന്റ് നിസാര്‍ കാട്ടാമ്പള്ളി, ഷാഫി മയ്യില്‍, ജാഫര്‍, റാസിക് ആസിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ കമ്മിറ്റി അംഗം അബ്ദുല്ല നാറാത്ത് സംസാരിച്ചു.

Next Story

RELATED STORIES

Share it