Kerala

ക്വാറന്റൈനില്‍ കഴിയുന്ന സൈനികന്റെ വീടിന് നേരേ ആക്രമണം

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്.

ക്വാറന്റൈനില്‍ കഴിയുന്ന സൈനികന്റെ വീടിന് നേരേ ആക്രമണം
X

മാള: ഗ്രാമപ്പഞ്ചായത്തിലെ സ്നേഹഗിരിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന സൈനികന്റെ വീടിന് നേരേ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. ഇരുട്ടിന്റെ മറവിലെത്തിയ സാമൂഹികവിരുദ്ധര്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു.

ആരോഗ്യവിഭാഗം അനുശാസിച്ച രീതിയില്‍ തീര്‍ത്തും ഒറ്റയ്ക്ക് ക്വാറന്റൈനില്‍ കഴിയുന്ന കശ്മീരില്‍ സേവനമനുഷ്ഠിക്കുന്ന സൈനികന്റെ വീടിന് നേരെ കല്ലേറ് നടത്തിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. അക്രമം നടത്തിയവരെ കണ്ടെത്തുന്നതിനായി മാള പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it