Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു
X

കല്‍പ്പറ്റ: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളുടെ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ച് ഉത്തരവായി. എഡിഎം ടി ജനില്‍ കുമാര്‍ (എംസിസി), ഡെപ്യൂട്ടി കലക്ടര്‍ സി ആര്‍ വിജയലക്ഷ്മി (മാന്‍പവര്‍ മാനേജ്‌മെന്റ്), എല്‍ ആര്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ പി ജെ സെബാസ്റ്റ്യന്‍ (ഇവിഎം), അസിസ്റ്റന്റ് കലക്ടര്‍ ഡോ.ബല്‍പ്രീത് സിങ് (സ്വീപ്പ്), ജില്ലാ പോലിസ് മേധാവി അരവിന്ദ് സുകുമാര്‍ (ക്രമസമാധാനം), ഫിനാന്‍സ് ഓഫിസര്‍ എ കെ ദിനേശന്‍ (എക്‌സ്‌പെന്റിച്ചര്‍), പ്രൊജക്ട് ഡയറക്ടര്‍ പി സി മജീദ് (ഒബ്‌സര്‍വര്‍), ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ സുരേഷ് ബാബു (ബാലറ്റ് പേപ്പര്‍), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ മുഹമ്മദ് (മീഡിയ), ആര്‍ടിഒ എസ് മനോജ് (ഗതാഗതം), തഹസില്‍ദാര്‍ അബൂബക്കര്‍ അലി (ട്രെയ്‌നിങ്), സീനിയര്‍ സൂപ്രണ്ട് കെ മനോജ് കുമാര്‍ (മെറ്റീരിയല്‍), ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫിസര്‍ സുധേഷ് എം വിജയന്‍ (ഐടി), ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം മാനേജര്‍ എല്‍ദോ (കമ്മ്യൂണിക്കേഷന്‍), ഹുസൂര്‍ ശിരസ്തദാര്‍ ബി പ്രദീപ് (കോള്‍ സെന്റര്‍) എന്നിവരെയാണ് നോഡല്‍ ഓഫിസര്‍മാരായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ നിയമിച്ചത്.

മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമനിരീക്ഷണത്തിനും രാഷ്ട്രീയപരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനുമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (എംസിഎസി) രൂപീകരിച്ചു. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല ചെയര്‍പേഴ്‌സനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ മുഹമ്മദ് മെംബര്‍ സെക്രട്ടറിയും എഡിഎം ടി ജനില്‍കുമാര്‍, ഫീല്‍ഡ് ഔട്ട്‌റിച്ച് ബ്യൂറോ ഓഫിസര്‍ എം വി പ്രജിത് കുമാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവന്‍, പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല എന്നിവര്‍ അംഗങ്ങളുമാണ്.

Next Story

RELATED STORIES

Share it