- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറന്മുളയിൽ സിപിഎം-കോൺഗ്രസ് സംഘർഷം; നാദാപുരത്തും ആന്തൂരിലും സ്ഥാനാർത്ഥികളെ തടഞ്ഞു
പോളിങ് ബൂത്തിന് മുന്നിൽ സിപിഎം ഏജന്റ് എൽഡിഎഫ് ചിഹ്നമുളള കൊടിയുമായി നിന്നതിനെ തുടർന്നാണ് തർക്കമുണ്ടായത്.

പത്തനംതിട്ട /കോഴിക്കോട്: ആറന്മുള മണ്ഡലത്തിൽ 233ാം നമ്പർ ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം. പോളിങ് ബൂത്തിന് മുന്നിൽ സിപിഎം ഏജന്റ് എൽഡിഎഫ് ചിഹ്നമുളള കൊടിയുമായി നിന്നതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്‌തതോടെ പ്രശ്‌നം സംഘർഷത്തിലേക്കെത്തുകയും ഇരുകൂട്ടരും തമ്മിൽ ഉന്തും തളളുമുണ്ടാവുകയുമായിരുന്നു.
നാദാപുരത്ത് കളളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രവീൺ കുമാർ രംഗത്തെത്തി. പത്താം നമ്പർ ബൂത്തിലെ 286ാം ക്രമനമ്പറിലുളള ആയിഷയുടെ വോട്ടാണ് മറ്റൊരാൾ ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്. കളളവോട്ട് നടന്നെന്ന് കാണിച്ച് പ്രവീൺ കുമാർ ജില്ലാ കലക്ടർക്ക് പരാതി നൽകി.
മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ താൻ സന്ദർശനം നടത്തിയെന്നും എന്നാൽ ചില ബൂത്തുകളിൽ തന്നെ സിപിഎം പ്രവർത്തകർ തടഞ്ഞെന്നും പ്രവീൺ കുമാർ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ബൂത്തുകളിൽ എത്തി തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥാനാർത്ഥിക്ക് അവകാശമുണ്ടെന്ന കാര്യവും പ്രവീൺ ചൂണ്ടിക്കാണിക്കുന്നു.
നാദാപുരത്ത് ആറായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് നേരത്തെ യു ഡി എഫ് ആരോപിച്ചിരുന്നു.കണ്ണൂരിലെ ആന്തൂരിലും യുഡിഎഫ് സ്ഥാനാർത്ഥിയെ തടഞ്ഞതായി പരാതി ഉയർന്നിട്ടുണ്ട്. 177ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതായി ആരോപണം ഉയർന്നിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















