Kerala

ഉപതിരഞ്ഞെടുപ്പ്: കൂട്ടലും കിഴിക്കലുമായി മുന്നണികൾ

കടുത്ത മൽസരം നടന്ന അഞ്ച് മണ്ഡലങ്ങളിലും മുൻകാലങ്ങളെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ കുറവുണ്ടായത് മുന്നണികളെ ആശങ്കയിലാക്കുന്നു. രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന​പ്പു​റ​ത്തേ​ക്കു സാ​മു​ദാ​യി​ക ചേ​രി​തി​രി​വു​ക​ളും വോ​ട്ടു​വി​ഭ​ജ​ന​വും പ്രകടമായതിനാൽ ഇക്കുറി പ്രവചനം അസാധ്യമാണ്.

ഉപതിരഞ്ഞെടുപ്പ്: കൂട്ടലും കിഴിക്കലുമായി മുന്നണികൾ
X

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് അവസാനിച്ചതോടെ കൂട്ടലും കിഴിക്കലുമായി മുന്നണികൾ. 24നാണ് ഫലപ്രഖ്യാപനം. കടുത്ത മൽസരം നടന്ന അഞ്ച് മണ്ഡലങ്ങളിലും മുൻകാലങ്ങളെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ കുറവുണ്ടായത് മുന്നണികളെ ആശങ്കയിലാക്കുന്നു.

അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിങ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് - 80.47 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ് എ​റ​ണാ​കു​ള​ത്ത് - 57.86 ശ​ത​മാ​നം. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ൽ എ​റ​ണാ​കു​ള​ത്തും വ​ട്ടി​യൂ​ർ​ക്കാ​വി​ലും പോ​ളിങ് ശ​ത​മാ​ന​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. മ​ഞ്ചേ​ശ്വ​രം- 74.67 ശ​ത​മാ​നം, കോ​ന്നി- 70.07 ശ​ത​മാ​നം, വ​ട്ടി​യൂ​ർ​ക്കാ​വ്- 62.66 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണു പോ​ളിങ്. അ​ഞ്ചി​ട​ത്തും ക​ഴി​ഞ്ഞ ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ വോ​ട്ടിങ് കു​റ​ഞ്ഞു.

സാമുദായിക ധ്രുവീകരണം പ്രകടമായ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം നിർണായകമായിരിക്കെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളും ന​ട​ത്തിയത്. എന്നാൽ പുലർച്ചെ തന്നെ ആരംഭിച്ച കനത്ത മഴ തിരിച്ചടിയായി. ഉച്ചയോടെ മഴ ശമിച്ചതിനു ശേഷമാണ് പോളിങിൽ കുറച്ചെങ്കിലും വേഗത കൈവരിക്കാനായത്.

രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന​പ്പു​റ​ത്തേ​ക്കു സാ​മു​ദാ​യി​ക ചേ​രി​തി​രി​വു​ക​ളും വോ​ട്ടു​വി​ഭ​ജ​ന​വും പ്രകടമായതിനാൽ ഇക്കുറി പ്രവചനം അസാധ്യമാണ്. സമദൂരം വിട്ട് ​ എൻഎസ്എസും ഇടതാഭിമുഖ്യം കാട്ടി എസ്.എൻ.ഡി.പിയും ബിജെപിയെ തള്ളാതെ ഓർത്തഡോക്സ് സഭയും രംഗത്തുവന്നതോടെ സാമുദായിക നിലപാടുകൾക്ക് പ്രസക്തിയേറിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഈ സാഹചര്യത്തിൽ സാമു​ദാ​യി​ക വോട്ടുകളുടെ ക​ണ​ക്കെ​ടു​പ്പു​ക​ൾ നടത്തി മു​ന്ന​ണി​ക​ൾ കൂട്ടലും കിഴിക്കലും ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it