Kerala

എഎസ്ഐ ബാബുകുമാർ വധശ്രമക്കേസ്; പ്രതികൾക്ക് 10 വർഷം തടവ്

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്.

എഎസ്ഐ ബാബുകുമാർ വധശ്രമക്കേസ്; പ്രതികൾക്ക് 10 വർഷം തടവ്
X

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പോലിസ് സ്റ്റേഷനിലെ എഎസ്ഐ ബാബു കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാല് പ്രതികൾക്കും പത്ത് വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്.

2011 ജനുവരി 11നാണ് പ്രതികൾ എഎസ്ഐ ബാബുകുമാറിനെ വധിക്കാൻ ശ്രമിച്ചത്. മുൻ ഡിവൈഎസ്പി സന്തോഷ് നായർ, വിജീഷ്, കണ്ടെയ്നർ സന്തോഷ്, പെന്റി എന്നിവരാണ് കേസിലെ പ്രതികൾ. തടവ് ശിക്ഷയ്ക്ക് പുറമേ ഒന്നാം പ്രതിക്ക് 50000 രൂപയും മറ്റുള്ള മൂന്ന് പ്രതികൾക്ക് 25000 രൂപയും പിഴ വിധിച്ചു. കേസിൽ പ്രതികളല്ലെന്ന് കണ്ടെത്തിയ രണ്ട് പേരെ കോടതി വെറുതെ വിട്ടു.

Next Story

RELATED STORIES

Share it