Kerala

രക്ഷാപ്രവര്‍ത്തനത്തിന് ഇന്ധനം നല്‍കിയില്ല; പെട്രോള്‍ പമ്പുകള്‍ സേന കസ്റ്റഡിയിലെടുത്തു

രക്ഷാപ്രവര്‍ത്തനത്തിന് ഇന്ധനം നല്‍കിയില്ല; പെട്രോള്‍ പമ്പുകള്‍ സേന കസ്റ്റഡിയിലെടുത്തു
X

കല്‍പ്പറ്റ: മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തിന്ഇന്ധനം നല്‍കാത്താതിനാല്‍ മൂന്ന് പെട്രോള്‍ പമ്പുകള്‍ സേന കസ്റ്റഡിയിലെടുത്തു. സുല്‍ത്താന്‍ ബത്തേരിയിലെ മൂന്ന് പെട്രോള്‍ പമ്പുകളാണ് സൈന്യം ആവശ്യപ്പെട്ടിട്ടും പെട്രോളും ഡീസലും നല്‍കാതിരുന്നത്.

കാലാവസ്ഥ മോശമായതിനാല്‍ ഹെലികോപ്റ്റര്‍ഇറങ്ങാന്‍ കഴിയാത്തതിനാല്‍റോഡ് മാര്‍ഗ്ഗമാണ് സേന കൂടുതലായി ഉപയോഗിക്കുന്നത്. മൈലേജ് വളരെ കുറവുള്ള ഓഫ് റോഡ് പെട്രോള്‍ ഡീസല്‍ വാഹനങ്ങളാണ് സൈന്യം കൂടുതലായി ഉപയോഗിക്കുന്നത്. രണ്ട് തവണ ഇന്ധനം ആവശ്യപ്പെട്ടിട്ടും പണം ലഭിക്കുന്നതിന് ഗ്യാരണ്ടി ഇല്ലന്നുംറവന്യൂ വകുപ്പ് സ്ലിപ് നല്‍കിയിട്ടില്ലന്നും അറിയിച്ച് പെട്രോള്‍ പമ്പുടമകള്‍ എണ്ണ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ദുരന്ത നിവാരണത്തില്‍ സേനക്കുള്ള പ്രത്യേക അധികാരമുപയോഗിച്ച്കമാന്‍ഡിങ് ഓഫിസറുടെ നേതൃത്വത്തില്‍ മൂന്ന് പമ്പുകള്‍ കസ്റ്റഡിയിലെടുത്ത്സൈന്യത്തിന്റെ മുഴുവന്‍ വാഹനങ്ങളിലും എണ്ണ നിറച്ച് മടങ്ങി.

Next Story

RELATED STORIES

Share it