Kerala

അരുണാചല്‍ പ്രദേശിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ മലയാളി സൈനികനും

നാല് വര്‍ഷം മുമ്പാണ് അശ്വിന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായിട്ടായിരുന്നു നിയമനം. ഒരുമാസം മുമ്പാണ് അശ്വിൻ അവധിക്ക്‌ നാട്ടിൽ വന്ന് മടങ്ങിപ്പോയത്.

അരുണാചല്‍ പ്രദേശിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ മലയാളി സൈനികനും
X

കാസർകോട്: അരുണാചല്‍ പ്രദേശില്‍ ഉണ്ടായ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. നാല് പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി അശ്വിനാണ് (24) മരിച്ച മലയാളി. ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകനാണ് കെ വി അശ്വിൻ. മരണ വിവരം സൈനിക ഉദ്യോഗസ്ഥരാണ് വീട്ടില്‍ അറിയിച്ചത്.

നാല് വര്‍ഷം മുമ്പാണ് അശ്വിന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായിട്ടായിരുന്നു നിയമനം. ഒരുമാസം മുമ്പാണ് അശ്വിൻ അവധിക്ക്‌ നാട്ടിൽ വന്ന് മടങ്ങിപ്പോയത്.

അരുണാചല്‍ പ്രദേശ് അപ്പർ സിയാങ് ജില്ലയിലെ മിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിൽ വെള്ളിയാഴ്ച രാവിലെയാണ് സൈനിക ഹെലികോപ്റ്റർ തകർന്നുവീണത്. അപകടസമയത്ത് ഹെലികോപ്റ്ററില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ ഗ്രാമത്തില്‍ ‍മതിയായ ഗതാഗത സൗകര്യം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഈ മാസം അരുണാചല്‍ പ്രദേശിലുണ്ടാകുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്.

Next Story

RELATED STORIES

Share it