- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വർണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കി അറസ്റ്റിൽ
സ്വർണക്കടത്തിലെ കാരിയറായ ഷെഫീഖിൻ്റെ മൊഴിയാണ് അർജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത് എന്നാണ് സൂചന. കടത്ത് സ്വ൪ണ്ണ൦ അ൪ജുനെ ഏൽപിക്കാനായിരുന്നു നിർദേശം കിട്ടിയതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.

കൊച്ചി: സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അർജ്ജുനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അറസ്റ്റ് വിവരം പുറത്തു വിട്ട് കൊണ്ട് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായ അർജുൻ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
സ്വർണക്കടത്തിലെ കാരിയറായ ഷെഫീഖിൻ്റെ മൊഴിയാണ് അർജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത് എന്നാണ് സൂചന. കടത്ത് സ്വ൪ണ്ണ൦ അ൪ജുനെ ഏൽപിക്കാനായിരുന്നു നിർദേശം കിട്ടിയതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. അർജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി. നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന അർജുനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അർജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
മുഖ്യപ്രതി മുഹമ്മദ് ഷെഫീഖിനായുള്ള കസ്റ്റഡി അപേക്ഷയിൽ കേസിൽ അർജുൻ ആയങ്കിയുടെ പങ്ക് കസ്റ്റ൦സ് വ്യക്തമാക്കിയിരുന്നു. അർജുൻ ആയങ്കിക്ക് സ്വ൪ണ്ണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ കസ്റ്റംസ് റിപോർട്ട് നൽകിയത്. സ്വ൪ണക്കടത്തിയ മുഹമ്മദ് ഷഫീഖ് പിടിക്കപ്പെടുമെന്നായപ്പോൾ ഒടുവിൽ സ൦സാരിച്ചത് അ൪ജുനുമായാണ്. ഈ ഫോൺ രേഖയു൦ തെളിവായി കസ്റ്റ൦സ് കോടതിയിൽ ഹാജരാക്കി. തുട൪ന്ന് മുഹമ്മദ് ഷെഫീഖിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയിൽ
സ്വ൪ണക്കടത്തിലു൦, ഇത് അട്ടിമറിക്കുന്ന ക്വട്ടേഷൻ സംഘത്തിലും ഒരേ പോലെ പങ്ക് വ്യക്തമായ അർജുൻ ആയങ്കിയുടെ അറസ്റ്റോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റ൦സ് കരുതുന്നത്. പല കേസിലും ഇടപാടുകാരനായ അ൪ജുനിൽ നിന്ന് മലബാർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വ൪ണക്കടത്തിനായി പണം നൽകുന്നത് ആരെന്ന വിവരം ലഭിക്കുമെന്ന പ്രതീക്ഷയും കസ്റ്റംസിനുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















