Kerala

അറബിക് കോളജ് വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു

നഗരസഭ ആറാം വാര്‍ഡ് മാതാക്കലില്‍ താമസിക്കുന്ന കന്നു പറമ്പില്‍ ഷാഹുലിന്റെ മകന്‍ മുഹമ്മദ് അഫ്‌സല്‍ (14) ആണ് മരിച്ചത്.

അറബിക് കോളജ് വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു
X

ഈരാറ്റുപേട്ട: പത്തനാട് ഉസ്മാനിയ അറബിക് കോളജ് വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ മുങ്ങി മരിച്ചു.നഗരസഭ ആറാം വാര്‍ഡ് മാതാക്കലില്‍ താമസിക്കുന്ന കന്നു പറമ്പില്‍ ഷാഹുലിന്റെ മകന്‍ മുഹമ്മദ് അഫ്‌സല്‍ (14) ആണ് മരിച്ചത്.

ഈരാറ്റുപേട്ട നഗരസഭയിലെ ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാര്‍ കാണാന്‍ എത്തിയതായിരുന്നു പത്തനാട്ട് പഠിക്കുന്ന അഫ്‌സലും അനുജനും സുഹൃത്തും. ആറിന്റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അഫ്‌സല്‍ കയത്തില്‍ പെടുകയായിരുന്നു.നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും ടീം നന്മ കൂട്ടവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തി. പിഎംസി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലുംമരണംസംഭവിച്ചു.

Next Story

RELATED STORIES

Share it