Kerala

ഹിന്ദുത്വം നിലനില്‍ക്കുന്ന കാലം മാത്രമേ മതേതരത്വം നിലനില്‍ക്കുകയുള്ളൂ: എ പി അബ്ദുല്ലക്കുട്ടി

സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദത്തിന് ജിഹാദികളുടെ പിന്തുണ മാത്രമേ കിട്ടുകയുള്ളൂ. ഇന്ത്യയിലെ ഹിന്ദുക്കളുടെ ഹൃദയ വിശാലതകൊണ്ട് മാത്രമാണ് മതസ്വാതന്ത്ര്യം പകര്‍ന്ന് കിട്ടിയതെന്നും അബദുല്ലക്കുട്ടി പറയുന്നു.

ഹിന്ദുത്വം നിലനില്‍ക്കുന്ന കാലം മാത്രമേ മതേതരത്വം നിലനില്‍ക്കുകയുള്ളൂ: എ പി അബ്ദുല്ലക്കുട്ടി
X

ന്യൂഡല്‍ഹി: ഐഎസ് പോലെ ഭീകരവാദമാണ് ഹിന്ദുത്വയെന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദത്തിന് ഇന്ത്യയിലെ സാധാരണ മുസ്ലിംകളുടെ പിന്തുണ കിട്ടില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. രാഹുല്‍ ഗാന്ധി ഇതിനെ പിന്തുണച്ചത് പക്വതയില്ലാത്തുകൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദത്തിന് ജിഹാദികളുടെ പിന്തുണ മാത്രമേ കിട്ടുകയുള്ളൂ. ഇന്ത്യയിലെ ഹിന്ദുക്കളുടെ ഹൃദയ വിശാലതകൊണ്ട് മാത്രമാണ് മതസ്വാതന്ത്ര്യം പകര്‍ന്ന് കിട്ടിയതെന്നും അബദുല്ലക്കുട്ടി പറയുന്നു. തീവ്രവാദികളുമായി ഹിന്ദുത്വത്തെ സാമ്യപ്പെടുത്തുന്നത് ഖുര്‍ഷിദിന്റെ ബുദ്ധിക്ക് തകരാറുള്ളതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഗുലാംനബിയെപ്പോലെയുള്ള പരിണിത പ്രജ്ഞരായ നേതാക്കളെ ഒതുക്കി ചില പുത്തന്‍ കൂട്ടുകാര്‍ക്കൊപ്പം കഴിയുന്ന രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുന്നില്ല. ലോകത്തിലെ എല്ലാമത ദര്‍ശനങ്ങളും സംഗമിക്കുന്ന സംസകാര സാഗരമായി ഇന്ത്യ മാറിയത് മഹാത്തായ ഹിന്ദുസനാതന മൂല്യങ്ങളുടെ സഹിഷ്ണുത ഒന്നു കൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഹിന്ദുക്കള്‍ അഥവാ ഹിന്ദുത്വം നിലനില്‍ക്കുന്ന കാലം മാത്രമേ മതേതരത്വം പോലും നിലനില്‍ക്കുകയുള്ളൂ. സമീപകാല ചരിത്രത്തില്‍ നിന്നു നമ്മുടെ അയല്‍പക്കത്ത് നിന്ന് നാം കണ്ടതും കണ്ട് കൊണ്ടിരിക്കുന്നതും അതെക്കെയാണ് ഇതുപോലെ മതസ്വാതന്ത്ര്യം നമുക്ക് പകര്‍ന്ന് കിട്ടിയത് ഈ ഭൂരിപക്ഷ ഹിന്ദുവിന്റെ ഹൃദയ വിശാലത കൊണ്ട് മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.



Next Story

RELATED STORIES

Share it