Kerala

ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാരിനെതിരേ പ്രചാരണം; ലാവ്‌ലിന്‍ ആരോപണം പൊളിഞ്ഞത് യുഡിഎഫിന് ഓര്‍മവേണം- കോടിയേരി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷിച്ച് ഒരു വസ്തുതയുമില്ലെന്ന് തള്ളിക്കളഞ്ഞപ്പോള്‍ തിതരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്ന് രാവിലെ ആ കേസ് ഉമ്മന്‍ചാണ്ടി സിബിഐക്ക് വിട്ടു. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിക്കുന്നതുവരെ ആ കേസ് ചാര്‍ജ് ചെയ്തില്ല.

ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാരിനെതിരേ പ്രചാരണം; ലാവ്‌ലിന്‍  ആരോപണം പൊളിഞ്ഞത് യുഡിഎഫിന് ഓര്‍മവേണം- കോടിയേരി
X

തിരുവനന്തപുരം: വന്‍തോതില്‍ പണം മുടക്കി പ്രഫഷനല്‍ ടീമുകളെ അണിനിരത്തിയാണ് സര്‍ക്കാരിനെതിരേ ഇപ്പോള്‍ പ്രചാരണം നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാം ലാവ്‌ലിന്‍ എന്ന പുതിയ കഥയാണ് യുഡിഎഫ് കണ്‍വീനര്‍ പറയുന്നത്. ഒന്നാം ലാവ്‌ലിന്‍ ചീറ്റിപ്പോയത് യുഡിഎഫുകാര്‍ക്കറിയില്ലേ. യുഡിഎഫ് ഉണ്ടാക്കിയ ഒരു കള്ളക്കേസായിരുന്നില്ലേ അതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷിച്ച് ഒരു വസ്തുതയുമില്ലെന്ന് തള്ളിക്കളഞ്ഞപ്പോള്‍ തിതരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്ന് രാവിലെ ആ കേസ് ഉമ്മന്‍ചാണ്ടി സിബിഐക്ക് വിട്ടു. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിക്കുന്നതുവരെ ആ കേസ് ചാര്‍ജ് ചെയ്തില്ല. പിന്തുണ പിന്‍വലിച്ചപ്പോള്‍ പിണറായിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ച്ചയായി പാര്‍ട്ടിയെ വേട്ടയാടാനായിരുന്നു ആ കേസ്. ഒടുവില്‍ സിബിഐ കോടതി കേസ് തള്ളി. എന്നിട്ടും നിര്‍ത്തിയില്ല.

ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. സിബിഐ കോടതി വിധി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞ വിധിന്യായം യുഡിഎഫുകാര്‍ ഒന്ന് വായിക്കണം. പിണറായി വിജയനെ കുടുക്കാനുണ്ടാക്കിയ കള്ളക്കേസാണതെന്ന് കോടതി പറഞ്ഞില്ലേ. ഇപ്പോള്‍ ഇല്ലാത്ത കേസ് പറഞ്ഞ് രണ്ടാം ലാവ്ലിനെന്ന് പ്രചരിപ്പിക്കുകയാണ്. ഒന്നാം ലാവ്‌ലിന്‍ കേസിന് സംഭവിച്ചതു പോലെ ഇപ്പോഴത്തെ പ്രചാരണവും ഏശാന്‍ പോവുന്നില്ല. കാരണം എല്ലാം കള്ളപ്രചാരണമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it