Kerala

ആന്‍ജിയോഗ്രാമിലെ ചികില്‍സാ പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം :ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

30 ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആലപ്പുഴ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദുവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്

ആന്‍ജിയോഗ്രാമിലെ ചികില്‍സാ പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം :ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

ആലപ്പുഴ: ആന്‍ജിയോഗ്രാം നടത്തുന്നതിനിടയില്‍ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞിരുന്നതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആലപ്പുഴ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.30 ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദുവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. തട്ടാരമ്പലത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സാപിഴവ് ഉണ്ടായെന്നാണ് ആക്ഷേപം. തുടര്‍ന്ന് പരുമലയിലെ സ്വകാര്യാശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഹൃദയവാല്‍വില്‍ ഒടിഞ്ഞിരുന്ന യന്ത്രഭാഗം നീക്കി.ആക്ഷേപം ശരിയാണെങ്കില്‍ അത് ഗുരുതരമായ ചികിലേ#സാ പിഴവാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.ആന്‍ജിയോഗ്രാമിനിടയില്‍ യന്ത്രഭാഗം ഒടിഞ്ഞ് വാല്‍വില്‍ ഇരുന്നത് ഗുരുതര അനാസ്ഥയാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it