Kerala

കോട്ടയത്ത് വോട്ടുചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണു മരിച്ചു

കോട്ടയത്ത് വോട്ടുചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണു മരിച്ചു
X


പ്രതീകാത്മക ചിത്രം

കോട്ടയം: വോട്ട് രേഖപ്പെടുത്താന്‍ ക്യൂവില്‍ കാത്തു നിന്ന വയോധിക കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചവിട്ടുവരി നട്ടാശ്ശേരി കൊട്ടാരപ്പറമ്പില്‍ അന്നമ്മ ദേവസ്യ (74) യാണു മരിച്ചത്. കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് മര്‍സില്‍നാസ് ഗേള്‍സ് ഹൈസ്‌കൂളിലെ 25ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കാത്തുനില്‍ക്കുമ്പോഴാണ് കുഴഞ്ഞുവീണത്.

വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

Next Story

RELATED STORIES

Share it