Kerala

ആറുകോടിയുടെ സ്വര്‍ണകവര്‍ച്ച;മോഷണം നടത്തിയത് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ പ്രാദേശിക സംഘമെന്ന് സംശയം

എടയാറിലെ സ്വര്‍ണശുദ്ധീകരണ ശാലയിലെ ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവര്‍ച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായി പോലിസിനു വിവരം ലഭിച്ചതായാണ് സൂചന. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലിസ് ഇത്തരത്തില്‍ നിഗമനത്തിലെത്തിയിരിക്കുന്നത്.മോഷണം നടത്തിയവര്‍ പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണെന്ന് സമീപത്തെ സിസി ടി വി ദൃശ്യങ്ങളില്‍ നിന്നും പോലിസിന് വ്യക്തമായി

ആറുകോടിയുടെ സ്വര്‍ണകവര്‍ച്ച;മോഷണം നടത്തിയത് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ പ്രാദേശിക സംഘമെന്ന് സംശയം
X

കൊച്ചി: എറണാകുളത്ത് നിന്നും ആലുവയിലെ സ്വര്‍ണശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുപോയ ആറു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതിനു പിന്നില്‍ പ്രദേശിക കവര്‍ച്ചാസംഘമെന്ന വിലയിരുത്തലില്‍ പോലിസ്.ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കന്നവരാണ് കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതെന്നും പോലിസ് സംശയിക്കുന്നു. എടയാറിലെ സ്വര്‍ണശുദ്ധീകരണ ശാലയിലെ ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവര്‍ച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായി പോലിസിനു വിവരം ലഭിച്ചതായാണ് സൂചന. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലിസ് ഇത്തരത്തില്‍ നിഗമനത്തിലെത്തിയിരിക്കുന്നത്.മോഷണം നടത്തിയവര്‍ പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണെന്ന് സമീപത്തെ സിസി ടി വി ദൃശ്യങ്ങളില്‍ നിന്നും പോലിസിന് വ്യക്തമായി.

സ്വര്‍ണ ശുദ്ധീകരണ ശാലയിലെയും സ്വര്‍ണം കൊടുത്തുവിട്ട സ്ഥാപനത്തിലെയും ജീവനക്കാരെ കഴിഞ്ഞ ദിവസങ്ങളിലായി അന്വേഷണ സംഘം ചോദ്യം ചെയ്തു.ഇവരുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങളും പോലിസ് അന്വേഷിച്ചു വരികയാണ്. സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കാറിലുണ്ടായിരുന്നവരെയും പോലിസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തിരുന്നു.മുമ്പു ജോലി ചെയ്തിരുന്ന ചിലരക്കെറിച്ച് സ്ഥാപന ഉടമ പോലിസിനോട് സംശയം പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പോലിസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് എടയാര്‍ വ്യവസായ മേഖലയിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന ആറു കോടിയോളം വിലമതിക്കുന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ടംഗ സംഘം കാറിലുണ്ടായിരുന്നവരെ ആക്രമിച്ച ് കവര്‍ച്ച നടത്തിയത്. കൃത്യമായി സ്വര്‍ണം എത്തുന്ന വിവരം കവര്‍ച്ചക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിന് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒത്താശയുണ്ടാകാമെന്നുമാണ് പോലിസ് നിഗനം.കവര്‍ച്ച നടക്കുന്ന സമയത്ത് കാറിലുണ്ടായിരുന്ന നാല് ജിവനക്കാരെ ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തെങ്കിലും പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിക്കാത്തതിനാല്‍ ഇവരെ പിന്നീട് പറഞ്ഞു വിട്ടിരുന്നു. തുടര്‍ന്ന് പ്രത്യേക പോലിസ് സംഘങ്ങള്‍ രൂപികരിച്ചും സൈബര്‍ സെല്ലിന്റ സഹായത്തോടെയും അന്വേഷണം നടത്തിയെങ്കിലും സംശയിക്കുന്ന പലരുടെയും ഫോണുകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ഇവരുടെ കൃത്യമായ സ്ഥലം കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞില്ല. സമിപത്തെ കാമറയില്‍ കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യം പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാനൊ വാഹനത്തിന്റെ നമ്പറൊ വ്യക്തമായിട്ടില്ല.കൃത്യത്തിന് ശേഷം ഏലൂര്‍ ഭാഗത്തേക്ക് ഇവര്‍ ബൈക്കില്‍ പോയതായി കണ്ടതിനെ തുടര്‍ന്ന് ജില്ലയിലെ ഒട്ടുമിക്ക കാമറകളും പോലിസ് പരിശോധിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതെ തുടര്‍ന്ന് പോലിസ് സമാന രീതിയിലുള്ള കവര്‍ച്ച കേസില്‍ പ്രതികളായിട്ടുള്ളവരുടെ വിവരം സംസ്ഥാനടിസ്ഥാനത്തില്‍ ശേഖരിച്ച് സംഭവ ദിവസം ഇവര്‍ ഏത് ടവര്‍ ലൊക്കേഷനിലാണന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരുകയാണ്.

Next Story

RELATED STORIES

Share it