Kerala

പോലിസ് ഗെയിംസ്: ഫുട്ബോള്‍ മൽസരത്തില്‍ കേരളത്തിന് കിരീടം

ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ സിആര്‍പിഎഫിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരളാ പോലിസ് ചാമ്പ്യന്മാരായത്.

പോലിസ് ഗെയിംസ്: ഫുട്ബോള്‍ മൽസരത്തില്‍ കേരളത്തിന് കിരീടം
X

തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ നടന്ന 68-ാമത് ബിഎന്‍ മാലിക്ക് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് ഫുട്ബോള്‍ മത്സരത്തില്‍ കേരളത്തിന് കിരീടം. ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ സിആര്‍പിഎഫിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരളാ പോലിസ് ചാമ്പ്യന്മാരായത്.

പോലിസിന് വേണ്ടി ജിംഷാദ്(ബബുലു) രണ്ട് ഗോള്‍ നേടി. അഞ്ചു ഗോള്‍ നേടിയ ഫിറോസ് ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായി. മുമ്പ് 1996 ലും 2013 ലും കേരളാ പോലിസ് ചാമ്പ്യനായിട്ടുണ്ട്. ആസാം റൈഫിള്‍സിനെ 2-0 ന് തോല്‍പിച്ച് ആതിഥേയരായ ബംഗാള്‍ മൂന്നാം സ്ഥാനം നേടി. കേരളാ പോലിസ് ടീമിന്‍റെ മാനേജര്‍ യു ഷറഫലിയും ടെക്നിക്കല്‍ ഡയറക്ടര്‍ ഐ എം വിജയനും ആയിരുന്നു. സുനില്‍ എസ് ടീം കോച്ചും അബ്ദുള്‍ റഹ്മാന്‍ ടി പി അസിസ്റ്റന്‍റ് കോച്ചും ആയിരുന്നു.

Next Story

RELATED STORIES

Share it