ബാബരി വിധി, മസ്‌ജിദാണ് നീതി: പ്രതിഷേധ സംഗമം നാളെ തിരുവനന്തപുരത്ത്

ഗാന്ധി പാർക്കിൽ വൈകീട്ട് 4.30ന് നടക്കുന്ന സംഗമത്തിൽ പ്രമുഖ പണ്ഡിതൻമാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കും.

ബാബരി വിധി, മസ്‌ജിദാണ് നീതി: പ്രതിഷേധ സംഗമം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബാബരി വിധി, മസ്‌ജിദാണ് നീതി എന്ന പ്രമേയത്തിൽ ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ നാളെ തിരുവനന്തപുരത്ത് പ്രതിഷേധ സംഗമം നടത്തും. ഗാന്ധി പാർക്കിൽ വൈകീട്ട് 4.30ന് നടക്കുന്ന സംഗമത്തിൽ പ്രമുഖ പണ്ഡിതൻമാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കും. ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ ദേശീയ ജനറൽ സെക്രട്ടറി മൗലാനാ മുഫ്തി ഹനീഫ് അഹ്റാർ ഖാസിമി ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാൻ ബാഖവി അധ്യക്ഷത വഹിക്കും.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസർ, ഓൾ ഇന്ത്യ മുസ്ലീം പഴ്സണൽ ലോ ബോർഡ് അംഗം അബ്ദു ശുക്കൂർ ഖാസിമി, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്റഫ് മൗലവി, സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫത്തഹുദീൻ റഷാദി, ജന.സെക്രട്ടറി അർഷദ് മുഹമ്മദ് നദ്‌വി, ഷംസുദീൻ മന്നാനി ഇലവുപാലം, പി കെ സുലൈമാൻ മൗലവി, അർഷദ് അൽ ഖാസിമി കല്ലമ്പലം, പാച്ചല്ലൂർ അബ്ദുസലീം മൗലവി, ആബിദ് മൗലവി അൽ ഹാദി, ഹാഫിസ് ഫസലുദീൻ നദ്‌വി, സൈനുദീൻ മൗലവി അൽ ഹാദി, കെ കെ മജീദ് ഖാസിമി, ഫിറോസ് ഖാൻ ബാഖവി, ഹാഫിസ് അഫ്സൽ ഖാസിമി, നിസാമുദ്ദീൻ ബാഖവി, അഷ്റഫ് മൗലവി സംസാരിക്കും.

RELATED STORIES

Share it
Top