Kerala

അലിഗഢ് യൂനിവേഴ്‌സിറ്റി മലപ്പുറം സെന്ററില്‍ ദേശിയ വിദ്യാഭ്യാസ ദിനാചരണം

ദേശീയ വിദ്യാഭ്യാസ ദിനാചരണം അലിഗഢ് യൂനിവേഴ്‌സിറ്റി മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. ഫൈസല്‍ കെ പി ഉദ്ഘാടനം നിര്‍വഹിച്ചു.

അലിഗഢ് യൂനിവേഴ്‌സിറ്റി മലപ്പുറം സെന്ററില്‍ ദേശിയ വിദ്യാഭ്യാസ ദിനാചരണം
X

പെരിന്തല്‍മണ്ണ: അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, മലപ്പുറം സെന്റര്‍ വിദ്യാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൗലാനാ അബുല്‍ കലാം ആസാദിന്റെ ജന്മദിനസ്മരണാര്‍ത്ഥം ദേശീയ വിദ്യാഭ്യാസ ദിനാചരണം നടത്തി. മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. ഫൈസല്‍ കെ പി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥി ബിലാല്‍ അഹ്മദ് ഖുര്‍ആന്‍ പാരായണം നടത്തി.

വിദ്യാര്‍ഥി കണ്‍വീനര്‍ ഹബീബ സൈനബ് സ്വാഗതം അര്‍പ്പിച്ചു. എഎംയു മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. ഫൈസല്‍, എഎംയു എംസി വിദ്യാഭ്യാസ വകുപ്പിന്റെ കോര്‍ഡിനേറ്റര്‍ ഡോ. ബഷീര്‍ കെ, എഎംയുഎംസി നിയമവകുപ്പ് കോര്‍ഡിനേറ്റര്‍ ഗാലിബ് നഷ്തര്‍, എഎംയുഎംസി ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ ഐസി കോര്‍ഡിനേറ്റര്‍ സയ്യിദ് അഹമ്മദ് സാദ്, വിദ്യാഭ്യാസ വകുപ്പ് ആധ്യാപകന്‍ നസീറലി എം.കെ , ഗുഞ്ചന്‍ ശര്‍മ, തസ്‌നീം ജഹാന്‍, ഷയിസ്ത തര്‍വീര്‍, ദിവ്യ എം യു സംസാരിച്ചു.


Next Story

RELATED STORIES

Share it