Kerala

ശക്തമായ കാറ്റിന് സാധ്യത; കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം

മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

ശക്തമായ കാറ്റിന് സാധ്യത; കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം
X

തിരുവനന്തപുരം: കന്യാകുമാരി, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ കടല്‍മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത. കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

കൂടാതെ അടുത്ത 24 മണിക്കൂറില്‍ കന്യാകുമാരി (കോമോറിന്‍), ലക്ഷദ്വീപ് , മാലിദ്വീപ് എന്നീ കടല്‍ മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ മേഖലകളില്‍ അടുത്ത 24 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നലെ ശക്തമായ മഴ ലഭിച്ചു. വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈമാസം 14 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 15ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it