മലേസ്യയില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക-റൂട്ട്‌സ്
അടുത്തിടെ മലേസ്യയില്‍ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ 19പേരെ നോര്‍ക്ക-റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു.
തിരുവനന്തപുരം: മലേസ്യയില്‍ തൊഴില്‍ തേടിപ്പോകുന്ന മലയാളികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക-റൂട്ട്‌സ് അധികൃതര്‍ അറിയിച്ചു. അടുത്ത കാലത്ത് നിരവധിപേര്‍ വിസ തട്ടിപ്പിനും വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ ചതിയില്‍പ്പെട്ട് തട്ടിപ്പിനിരയായതായും നോര്‍ക്ക- റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അടുത്തിടെ മലേസ്യയില്‍ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ 19പേരെ നോര്‍ക്ക-റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു. ഇതിനുശേഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതിനാലാണ് മുന്നറിയിപ്പ്. പാസ്പോര്‍ട്ടിന്റെയും വിസിറ്റിങ് വിസയുടേയും കാലാവധി തീര്‍ന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുളള കേരള സര്‍ക്കാരിന്റെ രണ്ട് സ്ഥാപനത്തില്‍ ഒന്നാണ് നോര്‍ക്ക-റൂട്ട്‌സ്.
നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നീ മേഖലകളില്‍ ജിസിസി രാജ്യങ്ങളിലേക്കുള്ള നോര്‍ക്ക-റൂട്ട്‌സ് മുഖേനയുള്ള റിക്രൂട്ട്‌മെന്റ് തികച്ചും സുതാര്യമാണ്. പ്രസ്തുത സാഹചര്യങ്ങളില്‍ മലേസ്യയില്‍ തൊഴില്‍തേടി പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക-റൂട്ട്‌സ് കാള്‍സെന്ററില്‍ (18004253939 ഇന്ത്യയില്‍) (00918802012345 വിദേശത്ത്) ലഭിക്കും.
RELATED STORIES
സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMT