Kerala

ഫിഷറീസ് വകുപ്പ് കമ്മീഷന്‍ ആവശ്യപെട്ടു; തോട്ടപ്പള്ളി ഹാര്‍ബറില്‍ സംഘര്‍ഷം

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി മത്സ്യവിപണനത്തില്‍ അശാസ്ത്രീയവും അപ്രായോഗികവും ആയ തീരുമാനമാണ് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്നത് എന്ന് മത്സ്യ വ്യാപാരികള്‍ ആരോപിച്ചു.

ഫിഷറീസ് വകുപ്പ് കമ്മീഷന്‍ ആവശ്യപെട്ടു; തോട്ടപ്പള്ളി ഹാര്‍ബറില്‍ സംഘര്‍ഷം
X

ആലപ്പുഴ: തോട്ടപ്പള്ളി ഹാര്‍ബറില്‍ മത്സ്യലേലവുമായി ബന്ധപ്പെട്ട് വ്യാപാരികളും ഫിഷറീസ് മാനേജ്‌മെന്റും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. അവസാനം പോലിസ് എത്തി വ്യാപാരികളെ പുറത്താക്കി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി മത്സ്യവിപണനത്തില്‍ അശാസ്ത്രീയവും അപ്രായോഗികവും ആയ തീരുമാനമാണ് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്നത് എന്ന് മത്സ്യ വ്യാപാരികള്‍ ആരോപിച്ചു. ചൊവ്വാഴ്ച്ച ഹാര്‍ബറില്‍ ലേലത്തിന് വന്ന കഴന്തന്‍ ചെമ്മീന്‍ ഇരുനൂറ്റി രണ്ട് രൂപ വള്ളക്കാര്‍ക്ക് കൊടുക്കുന്ന വിലയും അത് കൂടാതെ അഞ്ച് രൂപ അധികമായും ഫിഷറീസ് മാനേജ്‌മെന്റ് ആവിശ്യപെട്ടതിനെ തുടര്‍ന്നാണ് ഹാര്‍ബറില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്.

പതിനായിരക്കണക്കിനു കിലോ മല്‍സ്യം വിപണനം ചെയ്യുന്ന ഹാര്‍ബറില്‍ അധിക കമ്മീഷന്‍ ആവശ്യപെടുന്നത് മൂലം ലക്ഷകണക്കിന് രൂപയാണ് വ്യാപാരികളുടെ കയ്യില്‍ നിന്നും കൊള്ളയടിക്കപെടുന്നത് എന്ന് മത്സ്യവ്യാപാരികളുടെ പ്രതിനിധികള്‍ ആയ ബിനുകുമാര്‍, എച്ച് നവാസ്, സാബു എന്നിവര്‍ ആരോപിച്ചു. ആലപ്പുഴയിലേയും സമീപ ജില്ലകളിലേയും മത്സ്യ വ്യാപാരികള്‍ ആശ്രയിക്കുന്ന പ്രധാന ഹാര്‍ബര്‍ ആണ് തോട്ടപ്പള്ളി ഹാര്‍ബര്‍.

Next Story

RELATED STORIES

Share it