Kerala

കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍: നടപടികളുമായി മുന്നോട്ട്;എന്‍വിയോണ്‍മെന്റ് പ്ലാനും ഡിപിആറും തയ്യാറാക്കാന്‍ സമിതിയെ നിയോഗിച്ചു

കെട്ടിടം പൊളിച്ചുനീക്കുമ്പോള്‍ ചുറ്റുമുള്ള കായലിലേക്ക് അവശിഷ്ടങ്ങള്‍ ഒട്ടും വ്യാപിക്കാതെ സൂക്ഷിക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുള്ളതായി ആലപ്പുഴ ജില്ലാ കലക്ടര്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് സ്‌ഫോടനം നടത്തുന്നത് ഒഴിവാക്കേണ്ടി വരുമെന്ന് കലക്ടര്‍ പറഞ്ഞു

കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍: നടപടികളുമായി മുന്നോട്ട്;എന്‍വിയോണ്‍മെന്റ് പ്ലാനും ഡിപിആറും തയ്യാറാക്കാന്‍ സമിതിയെ നിയോഗിച്ചു
X

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ നെടിയതുരുത്തില്‍ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന്, നിലവില്‍ ഉണ്ടായിരുന്ന അപ്പീല്‍ ഹരജി തള്ളിയ സാഹചര്യത്തില്‍ നടപടികളുമായി ജില്ല ഭരണകൂടം മുന്നോട്ട്. കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കുന്നതിന് ആവശ്യമായ പാരിസ്ഥിതിക പ്ലാന്‍ രൂപകല്‍പന ചെയ്യുന്നതിന് സബ് കലക്ടറുടെയും എന്‍വിയോണ്‍മെന്റ് എന്‍ജിനീയറുടെയും നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റി രൂപവല്‍ക്കരിക്കാന്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.കെട്ടിടം പൊളിച്ചുനീക്കുമ്പോള്‍ ചുറ്റുമുള്ള കായലിലേക്ക് അവശിഷ്ടങ്ങള്‍ ഒട്ടും വ്യാപിക്കാതെ സൂക്ഷിക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുള്ളതായി കലക്ടര്‍ പറഞ്ഞു.

പരിസ്ഥിതി പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് സ്‌ഫോടനം നടത്തുന്നത് ഒഴിവാക്കേണ്ടി വരുമെന്ന് കലക്ടര്‍ പറഞ്ഞു.എന്‍വിയോണ്‍മെന്റ് പ്ലാന്‍ കമ്മിറ്റിയില്‍ സബ് കലക്ടര്‍, എന്‍വിയോണ്‍മെന്റ് എഞ്ചിനീയര്‍,ജിയോളജി വകുപ്പ് പ്രതിനിധി,ടൗണ്‍ പ്ലാനര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, പിഡബ്ല്യുഡി ബില്‍ഡിംഗ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ അംഗങ്ങളാണ്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

റിസോര്‍ട്ടിലെ നിര്‍മാണങ്ങള്‍ പൊളിക്കുന്നതിന് ആവശ്യമായ ഡിപിആര്‍ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് ബില്‍ഡിംഗ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.റിസോര്‍ട്ട് ഉടമകളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി ഒരു യോഗം ഉടനെ വിളിക്കും. റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന് പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി വിധിപ്രകാരം ഉത്തരവ് നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഗണിച്ച് റിസോര്‍ട്ട് പൊളിച്ച് നീക്കുന്നതിന് ആവശ്യമായ മേല്‍നോട്ടവും സാങ്കേതിക സഹായവും ജില്ലകലക്ടറില്‍ നിന്ന് പഞ്ചായത്ത് അഭ്യര്‍ഥിച്ചിരുന്നു.

Next Story

RELATED STORIES

Share it