Kerala

വീടിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കുത്തിയത്തോട് ചാവടി സ്വദേശികളായ കൊല്ലശേരില്‍ ബൈജു(50),കൈതവളപ്പില്‍ സ്റ്റീഫന്‍(46)എന്നിവരെയാണ് അവരുടെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരുവരുടെയും വീടുകളില്‍ നിന്ന് സാനിറ്റൈസറും, ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്

വീടിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
X

അരൂര്‍:തുറവൂര്‍ചാവടിയില്‍ സുഹൃത്തുക്കളായ രണ്ട് പേരെ സ്വന്തം വീടുകളില്‍ മരിച്ച നിലയില്‍കണ്ടെത്തി.കുത്തിയത്തോട് ചാവടി സ്വദേശികളായ കൊല്ലശേരില്‍ ബൈജു(50),കൈതവളപ്പില്‍ സ്റ്റീഫന്‍(46)എന്നിവരെയാണ് അവരുടെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സുഹൃത്തുക്കളായ ഇരുവരുടെയും വീടുകളില്‍ നിന്ന് സാനിറ്റൈസറും, ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്.കുത്തിയതോട് പോലിസെത്തി മൃതദേഹങ്ങള്‍തുറവൂര്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.ബൈജു സീഫുഡ് കമ്പനിയിലെ ഡ്രൈവറും,സ്റ്റീഫന്‍ കൂലിപ്പണിക്കാരനുമാണ്.

Next Story

RELATED STORIES

Share it