ലോറി സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു
നെട്ടൂര്‍ നൈമനപറമ്പില്‍ സക്കീറിന്റെ ഭാര്യ സബൂറ (35) ആണ് മരിച്ചത്. ചന്തിരൂരിലെ വീട്ടില്‍ നിന്നും സബൂറ സ്്കൂട്ടറില്‍ ചന്തിരൂര്‍ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം
BY TMY3 Jun 2021 12:42 PM GMT
X
TMY3 Jun 2021 12:42 PM GMT
അരൂര്‍: അരൂരില്‍ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായിരുന്ന യുവതി മരിച്ചു. നെട്ടൂര്‍ നൈമനപറമ്പില്‍ സക്കീറിന്റെ ഭാര്യ സബൂറ (35) ആണ് മരിച്ചത്.തുറവൂരില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും സബൂറ സ്കൂട്ടറില്‍ തേവരയിലെ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
കുട്ടികള്‍ക്കായി പുസ്തകവും മറ്റും വാങ്ങുന്നതിനായി പോവുകയായിരുന്നു. സബൂറ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സബൂറയെ അരൂര്‍ പോലിസ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍. നെട്ടൂര്‍ സ്വദേശിയായ സക്കീറും കുടുംബവും ഇപ്പോള്‍ ചന്തിരൂരില്‍ വാടകയ്ക്കാണ് താമസം. മക്കള്‍: ഷെഹര്‍ബന്‍(8ാം ക്ലാസ് വിദ്യാര്‍ഥി)മെഹറുബാന്‍ (അഞ്ചാം ക്ലാസ് വിദ്യാര്‍ഥി)
Next Story
RELATED STORIES
ഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTജപ്പാനിലും ഫലസ്തീന് അനുകൂല പ്രതിഷേധം
12 May 2024 12:02 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT