Kerala

രാഹുലിന്റെ സാന്നിധ്യത്തില്‍ കേരളത്തിലെ നേതാക്കള്‍ക്ക് എ കെ ആന്റണിയുടെ താക്കീത്

ആത്മവിശ്വാസം കൊണ്ടുമാത്രം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്നും ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു സംഭവിച്ച പരാജയത്തില്‍നിന്നും പാഠം ഉള്‍ക്കൊണ്ടുപ്രര്‍ത്തിച്ചാലെ വിജയം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്നും എ കെ ആന്റണി പറഞ്ഞു.

രാഹുലിന്റെ സാന്നിധ്യത്തില്‍ കേരളത്തിലെ നേതാക്കള്‍ക്ക് എ കെ ആന്റണിയുടെ താക്കീത്
X

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ താക്കീത്. ആത്മവിശ്വാസം കൊണ്ടുമാത്രം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്നും ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു സംഭവിച്ച പരാജയത്തില്‍നിന്നും പാഠം ഉള്‍ക്കൊണ്ടുപ്രര്‍ത്തിച്ചാലെ വിജയം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്നും എ കെ ആന്റണി പറഞ്ഞു.

എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന കേരളത്തിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും നേതൃസംഗമത്തിലാണ് എ കെ ആന്റണി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ജനവികാരം മോദി സര്‍ക്കാരിനെതിരാണ്. എന്നാല്‍, അടിത്തട്ടില്‍നിന്നുള്ള പ്രവര്‍ത്തനംകൊണ്ടു മാത്രമേ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടാനാവൂ.

ഒരോ ബൂത്തിനു കീഴിലുള്ള കുടുംബങ്ങളുമായി ബന്ധമില്ലെങ്കില്‍ ജനവികാരം വോട്ടാവില്ല. പ്രവര്‍ത്തകര്‍ താഴേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. ബിജെപിയും സിപിഎമ്മും നടത്തുന്ന നുണപ്രചാരണങ്ങളെ നേരിടാന്‍ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. ഒരോ വീട്ടിലും പ്രവര്‍ത്തകര്‍ കയറിയിറങ്ങി പ്രചാരണം നടത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it