'കല്ലട'യുടെ ബസ് എഐവൈഎഫ് പ്രവര്‍ത്തകര്‍ കായംകുളത്ത് തടഞ്ഞു
മുദ്രാവാക്യം വിളിച്ച് ബസ്സിന് മുന്നില്‍ കുത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബംഗലൂരുവിലേക്ക് പുറപ്പെട്ട ബസ്സാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

കായംകുളം: കായംകുളത്ത് കല്ലടയുടെ ബസ് എഐവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം യാത്രക്കാരെ കല്ലട ബസ്സ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെതിരെയാണ് പ്രതിഷേധം. 15 മിനുട്ടോളം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ബസ്സിന് മുന്നില്‍ കുത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബംഗലൂരുവിലേക്ക് പുറപ്പെട്ട ബസ്സാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.
ജീവനക്കാരുടെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കി എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാര്‍ ഉപദ്രവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയില്‍ വച്ച് കല്ലട ജീവനക്കാര്‍ ആക്രമിക്കുകയുമായിരുന്നു. കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റ അജയഘോഷ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.
RELATED STORIES
എംബാപ്പെയ്ക്ക് ഡബിള്‍; ഓറഞ്ച് പടയെ തകര്‍ത്തെറിഞ്ഞ് ഫ്രാന്‍സ്
25 March 2023 4:20 AM GMTബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി തടാകത്തില്‍ മുങ്ങി മരിച്ചു
25 March 2023 3:50 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMT