Kerala

വിമാന വാഹിനി കപ്പലിലെ മോഷണം: രണ്ടു പ്രതികള്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു

ബീഹാര്‍ സ്വദേശി സുമിത് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ദയറാം എന്നിവരാണ് പ്രതികള്‍.പ്രതികള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ പ്രോസസറുകള്‍ അടക്കമുള്ളവ അന്വേഷണം സംഘം പലയിടങ്ങളില്‍ നിന്നായി കണ്ടെത്തിയിരുന്നു.പ്രതികളെ നുണ പരിശോധന അടക്കം എന്‍ ഐ എ നടത്തിയിരുന്നു

വിമാന വാഹിനി കപ്പലിലെ മോഷണം: രണ്ടു പ്രതികള്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു
X

കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മാണത്തിലിരുന്ന വിമാന വാഹിനി കപ്പലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ മോഷണം പോയ സംഭവത്തില്‍ കേസ് അന്വേഷിച്ച എന്‍ ഐ എ സംഘം കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ബീഹാര്‍ സ്വദേശി സുമിത് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ദയറാം എന്നിവരാണ് പ്രതികള്‍.ഐപിസി 120 ബി,201,380,454,461 വകുപ്പുകളും ഐടി ആക്ടിലെ 66 എഫ്(ഒന്ന്)(ബി) വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ പ്രോസസറുകള്‍ അടക്കമുള്ളവ അന്വേഷണം സംഘം പലയിടങ്ങളില്‍ നിന്നായി കണ്ടെത്തിയിരുന്നു.പ്രതികളെ നുണ പരിശോധന അടക്കം എന്‍ ഐ എ നടത്തിയിരുന്നു. പണത്തിനു വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്.ആദ്യം കേസ് കേരള പോലിസ് ആണ് അന്വേഷിച്ചതെങ്കിലും 2019 സെപ്തംബര്‍ 26 ന് എന്‍ ഐ എ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് 2019 ാെക്ടോബര്‍ 16 ന് ലോക്കല്‍ പോലിസില്‍ നിന്നും അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പ്രതികളെ ബീഹാറില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമായി അറസ്റ്റു ചെയ്തത്.ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.2019 ഫെബ്രവരിയക്കും സെപ്തംബറിനു മിടയിലായി രണ്ടു പ്രതികളും വിമാന വാഹിനി കപ്പലിന്റെ പെയിന്റിംഗിന് കരാര്‍ ജോലിക്കാരായിരുന്നു.ഇതിനിടയിലാണ് ഇവര്‍ കപ്പലില്‍ നിന്നും കംപ്യൂട്ടര്‍ പ്രോസസ്,റാം, എസ്എസ് എസ് ഡി അടക്കം മോഷ്ടിച്ചത്.തുടര്‍ന്ന് ഇത് ഇവര്‍ വില്‍പന നടത്തി.ഇവ പിന്നീട് അന്വേഷണം സംഘം കണ്ടെത്തി

Next Story

RELATED STORIES

Share it