ട്രക്കിങിനൊരുങ്ങി അഗസ്ത്യാര്‍കൂടം; സഞ്ചാരികളെ ഇതിലേ ഇതിലേ...

ബുക്കിങ് നാളെ രാവിലെ 11 മുതല്‍ ആരംഭിക്കും.

ട്രക്കിങിനൊരുങ്ങി അഗസ്ത്യാര്‍കൂടം; സഞ്ചാരികളെ ഇതിലേ ഇതിലേ...

തിരുവനന്തപുരം: വിനോദസഞ്ചാരികളെ കാത്ത് അഗസ്ത്യാര്‍കൂടം. ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം ട്രക്കിങ് ഈമാസം 14മുതല്‍ മാര്‍ച്ച് 1 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ട്രെക്കിങിനുള്ള പ്രവേശനത്തിന്റെ ബുക്കിങ് നാളെ രാവിലെ 11 മുതല്‍ ആരംഭിക്കും. പ്രവേശന പാസുകള്‍ ഓണ്‍ലൈന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ, www.forest.kerala.gov.in അല്ലെങ്കില്‍ http://serviceonline.gov.in എന്ന വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യാം.14 വയസിന് താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല. ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ അപേക്ഷിക്കാവൂ. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയില്ല. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം ലഭിക്കും. ഒരുദിവസം 100 പേര്‍ക്കാണ് പാസ് അനുവദിക്കുക.
യാത്രിക്കാരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം. ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. 1000 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്തൂ.

അക്ഷയ കേന്ദ്രത്തില്‍ ടിക്കറ്റ് നിരക്കിന് പുറമേ പേയ്മെന്റ് ഗേറ്റ്‌വേ നിരക്കുകള്‍ ഈടാക്കും. പൂജാദ്രവ്യങ്ങല്‍, പ്ലാസ്റ്റിക്ക്, മദ്യവും മറ്റ് ലഹരി പദാര്‍ഥങ്ങളും ഒപ്പം കൊണ്ടുപോവുന്നതിന് വിലക്കുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471- 2360762.

Sudheer H

Sudheer H

Our Contributor help bring you the latest article around you


RELATED STORIES

Share it
Top