Kerala

ഡോക്ടര്‍ക്ക് കൊറോണ: ശ്രീചിത്രയില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 76 ജീവനക്കാര്‍ നിരീക്ഷണത്തില്‍, വിമാനത്തില്‍ യാത്രചെയ്തവരും നിരീക്ഷണത്തില്‍

കൊറോണ ബാധിതനുമായി സമ്പര്‍ക്കമുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 43 ഡോക്ടര്‍മാരും 18 നഴ്‌സുമാരും 13 ടെക്‌നിക്കല്‍ ജീവനക്കാരും രണ്ട് അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരോടും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.

ഡോക്ടര്‍ക്ക് കൊറോണ: ശ്രീചിത്രയില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 76 ജീവനക്കാര്‍ നിരീക്ഷണത്തില്‍, വിമാനത്തില്‍ യാത്രചെയ്തവരും നിരീക്ഷണത്തില്‍
X

തിരുവനന്തപുരം: ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശ്രീചിത്ര ആശുപത്രിയിലെ 76 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇവരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. കൊറോണ ബാധിതനുമായി സമ്പര്‍ക്കമുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 43 ഡോക്ടര്‍മാരും 18 നഴ്‌സുമാരും 13 ടെക്‌നിക്കല്‍ ജീവനക്കാരും രണ്ട് അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരോടും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. ഇതില്‍ 26 ഡോക്ടര്‍മാര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് ഡോക്ടറുമായി അപകടകരമായ സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയത്.

17 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നു. ഇത്രയും ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തിലായതോടെ തിരുവന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം വിമാനത്തില്‍ യാത്രചെയ്ത 183 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ 27 പേര്‍ ഹൈറിസ്‌കിലും 156 പേര്‍ ലോ റിസ്‌കിലുംപെട്ടവരാണ്. ശ്രീചിത്രയിലെ രോഗബാധിതനായ ഡോക്ടറുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിനായി റൂട്ട് മാപ്പ് തയ്യാറാക്കുന്ന ജോലിയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ ഒന്നിനാണ് സ്‌പെയിനില്‍നിന്നും തിരിച്ചെത്തിയ ഡോക്ടര്‍ ശ്രീചിത്രയില്‍ ജോലിക്ക് കയറിയത്.

പത്തോളം ദിവസം ആശുപത്രിയില്‍ ജോലി ചെയ്തു. 11നാണ് ഡോക്ടര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് ജോലിയില്‍നിന്നും മാറ്റിനിര്‍ത്തി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയാണ് ശ്രീചിത്രയിലുള്ളത്. എന്നാല്‍, ആശുപത്രി അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. അതിനിടെ, 14ന കേന്ദ്രമന്ത്രി വി മുരളീധരന്‍ ആശുപത്രിയില്‍ ഉന്നതതലയോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. എന്നാല്‍, ആശുപത്രി മാനജ്‌മെന്റ് ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. ഇതുസംബന്ധിച്ച് മന്ത്രി ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it