അഭിഭാഷക ക്ഷേമനിധി തട്ടിപ്പും ക്രമക്കേടും; ട്രസ്റ്റിന്റെ അക്കൗണ്ടന്റിനെ വിജിലന്‍സ് അറസ്റ്റുചെയ്തു
എറണാകൂളം, തിരുവാങ്കുളം വയലില്‍ റോഡ് മഞ്ചക്കാട്ടില്‍വീട്ടില്‍ എം കെ ചന്ദ്രനെയാണ് എറണാകുളം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

കൊച്ചി: ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയുടെ കീഴിലുള്ള എറണാകുളം കേരള അഡ്വക്കറ്റസ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റ് കമ്മിറ്റിയില്‍ നടന്ന ക്രമക്കേടുകളും പണാപഹരണവും സംബന്ധിച്ച കേസില്‍ വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റ് കമ്മിറ്റി അക്കൗണ്ടന്റിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. എറണാകൂളം, തിരുവാങ്കുളം വയലില്‍ റോഡ് മഞ്ചക്കാട്ടില്‍വീട്ടില്‍ എം കെ ചന്ദ്രനെയാണ് എറണാകുളം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
അഡ്വക്കറ്റ്‌സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റ് കമ്മിറ്റിയുടെ 10 വര്‍ഷത്തെ കണക്കുകളില്‍ ഏകദേശം ഏഴുകോടിയുടെ തട്ടിപ്പാണ് വിജിലന്‍സ് കണ്ടെത്തിയത്. തുടര്‍ന്ന് ചന്ദ്രനെ വിജിലന്‍സ് ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിജിലന്‍സ് ആന്റ് ആന്റി കറപക്ഷന്‍ ബ്യൂറോ മധ്യമേഖലാ പോലിസ് സൂപ്രണ്ട്് കെ കാര്‍ത്തികിന്റെ നിര്‍ദേശ പ്രകാരം ഇയാളുടെ അറസ്റ്റുരേഖപ്പെടുത്തുകയുമായിരുന്നു. ചന്ദ്രനെ നാളെ കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് വിജിലന്‍സില്‍നിന്നും ലഭിക്കുന്ന വിവരം.
RELATED STORIES
യമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, 7000 പേരെ...
14 Aug 2022 7:37 AM GMTവിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള ചെലവുകള്‍ ക്ഷേമപദ്ധതിയുടെ ഭാഗം;...
14 Aug 2022 7:32 AM GMTഅമ്പലപ്പുഴയില്‍ യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMTരാഷ്ട്രപതിയുടെ പോലിസ് മെഡല്‍ പ്രഖ്യാപിച്ചു; കേരളത്തില്‍നിന്ന് 12 പേര്
14 Aug 2022 7:11 AM GMTമുന്‍ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന്...
14 Aug 2022 6:53 AM GMTമഹാരാഷ്ട്രയില്‍ ടെമ്പോയും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് ...
14 Aug 2022 6:41 AM GMT