Kerala

തന്നെ തോല്‍പിക്കാന്‍ ബിജെപി യുഡിഎഫിന് വോട്ടുമറിച്ചെന്ന് സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍

സമീപകാലത്ത് സിപിഎമ്മില്‍ നിന്നും തിരിച്ചെത്തിയ സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ തന്നെ തോല്‍പിക്കാനുള്ള നീക്കങ്ങള്‍ നടന്നെന്നാണ് അദ്ദേഹത്തിന്റെ ആരോപണം

തന്നെ തോല്‍പിക്കാന്‍ ബിജെപി യുഡിഎഫിന് വോട്ടുമറിച്ചെന്ന് സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍
X

തൃശൂര്‍: വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ബിജെപിയില്‍ കലാപം പൊട്ടിപ്പുറപ്പെടുമെന്ന് സൂചന. വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം അവശേഷിക്കേ പാര്‍ട്ടി യുഡിഎഫിന് വോട്ടുമറിച്ചെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്റെ ആരോപണമാണ് വിവാദങ്ങള്‍ക്ക് തീ പകര്‍ന്നിരിക്കുന്നത്. ബി ഗോപാലകൃഷ്ണന്‍ മത്സരിച്ച കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് വോട്ട് മറിച്ചെന്ന ആരോപണമുള്ളത്.

കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ് തന്നെ തോല്‍പിക്കാന്‍ പാര്‍ട്ടി വോട്ടുമറിച്ചെന്ന ആരോപണമുന്നയിച്ചത്. സമീപകാലത്ത് സിപിഎമ്മില്‍ നിന്നും തിരിച്ചെത്തിയ സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ തന്നെ തോല്‍പിക്കാനുള്ള നീക്കങ്ങള്‍ നടന്നെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 283 വോട്ടുകള്‍ ബിജെപി യുഡിഎഫിന് മറിച്ചു നല്‍കിയെന്നാണ് ആരോപണം.

കുട്ടന്‍കുളങ്ങര ബിജെപിയുടെ സിറ്റിങ് സീറ്റാണ്. 2015ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഐ ലളിതാംബിക വലിയ ഭൂരിപക്ഷത്തിനായിരുന്നു ജയിച്ചുകയറിയത്. പിന്നീടങ്ങോട്ട് കുട്ടന്‍കുളങ്ങര ബിജെപിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോകസഭാ തിരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ടുവര്‍ധന രേഖപ്പെടുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബിജെപി എഴുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it