Kerala

വയലില്‍ ഇറങ്ങിയെന്ന് ആരോപിച്ച് ആദിവാസിക്കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം, കേസ്

വയനാട് നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിലാണ് സംഭവം. ഞാര്‍ നടാന്‍ ഒരുക്കിയ വയലില്‍ ഇറങ്ങിയെന്നാരോപിച്ചാണ് മര്‍ദ്ദനം.

വയലില്‍ ഇറങ്ങിയെന്ന് ആരോപിച്ച് ആദിവാസിക്കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം, കേസ്
X

കല്‍പ്പറ്റ: വയലില്‍ ഇറങ്ങി എന്നാരോപിച്ച് ആദിവാസിക്കുട്ടികളെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വയനാട് നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിലാണ് സംഭവം. ഞാര്‍ നടാന്‍ ഒരുക്കിയ വയലില്‍ ഇറങ്ങിയെന്നാരോപിച്ചാണ് മര്‍ദ്ദനം.

ആറും ഏഴും വയസ്സുള്ള കുട്ടികളെയാണ് വയലുടമയായ രാധാകൃഷ്ണന്‍ മര്‍ദ്ദിച്ചത്. ശീമക്കൊന്നയുടെ കമ്പ് ഉപയോഗിച്ച് ദേഹത്തും കാലിലുമെല്ലാം മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ഇരയായ ഒരു കുട്ടി രണ്ടു തവണ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതാണ്.

സര്‍ജറി കഴിഞ്ഞതിനാല്‍ തനിക്ക് ഓടാനായില്ലെന്നും ശ്വാസം കിട്ടിയില്ലെന്നും കുട്ടി പറഞ്ഞു. കുട്ടികളെ മൃഗങ്ങളെ തല്ലുന്നതുപോലെയാണ് തല്ലിയതെന്ന് കുട്ടിയുടെ ബന്ധു ആരോപിച്ചു. പട്ടികവര്‍ഗ അതിക്രമ നിയമം അടക്കം ചുമത്തി രാധാകൃഷ്ണനെതിരെ കേസെടുത്തതായി കേണിച്ചിറ പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it