Kerala

പണം വാങ്ങി വഞ്ചിച്ചെന്ന്: നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി

സംഘാടകരുടെ വീഴ്ച മൂലാണ് പ്രോഗ്രാം നടക്കാതിരുന്നതെന്നും തനിക്കെതിരായ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നും സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടി.പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷിയാസിന്റെ പരാതിയില്‍ ഏതാനും ദിവസം മുമ്പ് ക്രൈംബ്രാഞ്ച് സണ്ണി ലിയോണിനെ ചോദ്യം ചെയ്തിരുന്നു

പണം വാങ്ങി വഞ്ചിച്ചെന്ന്: നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി
X

കൊച്ചി:പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കി.സംഘാടകരുടെ വീഴ്ച മൂലാണ് പ്രോഗ്രാം നടക്കാതിരുന്നതെന്നും തനിക്കെതിരായ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നും സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടി.

പെരുമ്പാവൂര്‍ സ്വദേശിയായ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര് ഷിയാസ് നല്‍കിയ പരാതിയില്‍ ഏതാനും ദിവസം മുമ്പ് ക്രൈംബ്രാഞ്ച് കൊച്ചി യൂനിറ്റ് സണ്ണി ലിയോണെ ചോദ്യം ചെയ്തിരുന്നു.പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി 29 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെങ്കിലും പങ്കെടുത്തില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ മുമ്പാകെ സണ്ണി ലിയോണ്‍ ഇത് നിഷേധിച്ചിരുന്നു.

Next Story

RELATED STORIES

Share it