നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: പ്രാഥമിക വാദം ഏപ്രില്‍ അഞ്ചിന്
കേസിലെ മുഴുവന്‍ പ്രതികളോടും അടുത്തമാസം അഞ്ചിന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.പ്രാഥമിക വാദത്തിനു ശേഷം പ്രതികളില്‍ കുറ്റം ചുമത്തും.തുടര്‍ന്ന് കേസിന്റെ സാക്ഷി വിസ്താരം ആരംഭിക്കും.

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിന്.കേസിലെ മുഴുവന്‍ പ്രതികളോടും അടുത്തമാസം അഞ്ചിന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.പ്രാഥമിക വാദത്തിനു ശേഷം പ്രതികളില്‍ കുറ്റം ചുമത്തും.തുടര്‍ന്ന് കേസിന്റെ സാക്ഷി വിസ്താരം ആരംഭിക്കും.
കേസിന്റെ വിചാരണയക്ക് വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹരജി പരിഗണിച്ച് കോടതി ഇതിന് അനുമതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം പിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും എറണാകുളം സിബി ഐ -കോടതി-മൂന്നിലേക്ക് കേസിന്റെ വിചാരണ നടപടി മാറ്റിയത്.ജഡ്ജി ഹണി വര്‍ഗിസിന്റെ മുമ്പാകെയാണ് കേസിന്റെ വിചാരണ നടപടികള്‍ നടക്കുന്നത്.
നടന്‍ ദിലീപ്, പള്‍സര്‍ സുനി അടക്കം 11 പ്രതികളാണ് കേസില്‍ ഉള്ളത്.കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചത് കോടതിയുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു.
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT