നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടിയുടെ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യപേക്ഷ പരിഗണിക്കവെയാണ് കോടതി കേസിന്റെ പുരോഗതി ആരാഞ്ഞത്.കീഴ്‌കോടതിയുടെ പരിഗണനയിലുള്ള കേസിലെ പുരോഗതി അറിയിക്കാന്‍ ജസ്റ്റിസ് പി ഉബൈദ് നിര്‍ദേശം നല്‍കി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ വിചാരണ നടപടിയുടെ പുരോഗതി അറിയിക്കണമെന്ന് ഹൈകോടതി.കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യപേക്ഷ പരിഗണിക്കവെയാണ് കോടതി കേസിന്റെ പുരോഗതി ആരാഞ്ഞത്.കീഴ്‌കോടതിയുടെ പരിഗണനയിലുള്ള കേസിലെ പുരോഗതി അറിയിക്കാന്‍ ജസ്റ്റിസ് പി ഉബൈദ് നിര്‍ദേശം നല്‍കി.കേസിലെ മുഖ്യപ്രതികളിലൊരാളായ നടന്‍ ദിലീപ് ജാമ്യം ലഭിച്ച് പുറത്താണെന്ന് പ്രദീപിന്റെ ജാമ്യ ഹരജിയില്‍ പറയുന്നു.ദിലീപിനെപ്പോലെ സ്വാധീനമുള്ള വ്യക്തി പുറത്തു നില്‍ക്കുമ്പോള്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുന്നില്ലെങ്കില്‍ ജയിലിനകത്ത് തന്നെ കിടക്കുന്ന സാധാരണക്കാരായ മറ്റു പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ അപാകതയില്ലെന്നും ഹരജിയില്‍ വാദിക്കുന്നു.അതേ സമയം കേസില്‍ ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ മറ്റൊരു സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് നിലവിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹരജി അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റിക്കൊണ്ട് കേസിന്റെ വിചാരണ നടപടിയുടെ പുരോഗതി അറിയിക്കാന്‍ കീഴ്‌കോടതിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT