നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു
ജഡ്ജിയായ ഹണി എം വര്‍ഗീസിനെ സ്ഥലം മാറ്റിയ ഉത്തരവാണ് മരവിപ്പിച്ചത്. കേസിന്റെ വിചാരണ പകുതി ഘട്ടത്തിലെത്തിയപ്പോഴായിരുന്നു കോഴിക്കോട് പോക്സോ കോടതിയിലേക്ക് വനിതാ ജഡ്ജിയെ സ്ഥലം മാറ്റാന്‍ ഉത്തരവ് വന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടത്തുന്ന വനിതാ ജഡ്ജിയെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ജഡ്ജിയായ ഹണി എം വര്‍ഗീസിനെ സ്ഥലം മാറ്റിയ ഉത്തരവാണ് മരവിപ്പിച്ചത്. കേസിന്റെ വിചാരണ പകുതി ഘട്ടത്തിലെത്തിയപ്പോഴായിരുന്നു കോഴിക്കോട് പോക്സോ കോടതിയിലേക്ക് വനിതാ ജഡ്ജിയെ സ്ഥലം മാറ്റാന്‍ ഉത്തരവ് വന്നത്.ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമായിരുന്നു നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി ഉള്‍പ്പെടുന്ന പ്രത്യേക കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.
ഇതിനിടയിലാണ് സ്ഥലം മാറ്റം വന്നത്. ജൂലൈ ഒന്നിന് കോഴിക്കോട് പോക്സോ കോടതിയില്‍ ചുമതല ഏല്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഉത്തരവ് മരവിപ്പിച്ചതോടെ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും ഇനി ജഡ്ജിയുടെ സ്ഥലം മാറ്റം ഉണ്ടാവുകയുള്ളൂ. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 24 ന് നിര്‍ത്തിവെച്ച വിചാരണ നടപടികള്‍ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്.
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT