Kerala

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.എറണാകുളം സിബി ഐ കോടതി-3 ലെ വനിതാ ജഡ്ജ് ഹണി വര്‍ഗീസ്് മുമ്പാകെയായിരിക്കും കേസിന്റെ വിചാരണ നടക്കുക.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കേസിന്റെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പ്രതി മാര്‍ടിന് ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.ജാമ്യം നല്‍കിയാല്‍ കേസിന്റെ വിചാരണ നടപടികളെ ബാധിച്ചേക്കുമെന്നു കോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം നേരെത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നു.

നടിയുടെ ആവശ്യത്തിനെതിരെ കേസിലെ പ്രതിയായ നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഇത് തള്ളിയിരുന്നു. കേസിന്റെ വിചാരണ എറണാകുളം ജില്ലയില്‍ നിന്നും മാറ്റരുതെന്നാവശ്യപ്പെട്ട് പ്രതി പള്‍സര്‍ സുനിയും കോടതിയെ സമീപിച്ചിരുന്നു.വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യപ്രകാരം എറണാകുളം സിബി ഐ കോടതി-3 ലെ വനിതാ ജഡ്ജ് ഹണി വര്‍ഗീസ്് മുമ്പാകെയായിരിക്കും കേസിന്റെ വിചാരണ നടക്കുക.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നു കേസ് ഫയല്‍ മാറ്റുന്നതിനുള്ള നിര്‍ദ്ദേശം ഹൈക്കോടതി നേരത്തെ നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it