നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങളിലൂടെ പ്രതികള്‍ സ്വയം തുറന്നു കാട്ടുകയാണെന്ന് നടി പാര്‍വതി

സത്യം പുറത്തു വന്നുകൊണ്ടിരിക്കുന്നതാണ് അവരുടെ പ്രവര്‍ത്തികളിലൂടെ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്.നിയമപരമായി പുറത്തു വരുന്നതും നമ്മള്‍ കാണുന്നു.വിചാരണ വൈകിപ്പിക്കുന്നതിലൂടെ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യതകളും ഒക്കെയുണ്ട്. ഇതൊക്കെ ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതുമൊക്കെ ഒരു ഷോ ആയി ആളുകള്‍ കാണുന്നുണ്ട്.അതും ഒരു വിചാരണയാണ്. സാമൂഹ്യ വിചാരണയാണ് നടക്കുന്നത്.ഇവിടെ ഉണ്ടായിരിക്കുന്ന സംഭവം ആര്‍ക്കും ഏത് സമയത്തും സംഭവിക്കാവുന്നതാണ്.

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങളിലൂടെ  പ്രതികള്‍ സ്വയം തുറന്നു കാട്ടുകയാണെന്ന് നടി പാര്‍വതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങളിലൂടെ പ്രതികള്‍ സ്വയം തുറന്നു കാട്ടുകയാണെന്ന് നടി പാര്‍വതി തിരുവോത്ത്. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ സജീവ പ്രവര്‍ത്തക കൂടിയായ പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്.സത്യം പുറത്തു വന്നുകൊണ്ടിരിക്കുന്നതാണ് അവരുടെ പ്രവര്‍ത്തികളിലൂടെ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്.നിയമപരമായി പുറത്തു വരുന്നതും നമ്മള്‍ കാണുന്നു.വിചാരണ വൈകിപ്പിക്കുന്നതിലൂടെ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യതകളുമുണ്ട്. ഇതൊക്കെ ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതുമൊക്കെ ഒരു ഷോ ആയി ആളുകള്‍ കാണുന്നുണ്ട്.അതും ഒരു വിചാരണയാണ്. സാമൂഹ്യ വിചാരണയാണ് നടക്കുന്നത്.ഇവിടെ ഉണ്ടായിരിക്കുന്ന സംഭവം ആര്‍ക്കും ഏത് സമയത്തും സംഭവിക്കാവുന്നതാണ്.ഡബ്ല്യുസിസി ആരെയും പിടിച്ചു താഴ്ത്താനുള്ള സംഘടനയല്ല.അതിനു സമയമില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.

മലയാള സിനിമയില്‍ അരക്ഷിതാവസ്ഥയില്ലെന്ന അഭിപ്രായം തനിക്കില്ല.താന്‍ അഭിനയിച്ച സിനിമകളില്‍ പലരും അത്തരം സഹാചര്യങ്ങളിലൂടെ കടന്നു പോയിട്ടുള്ളതായി താന്‍ പിന്നീട് അറിഞ്ഞിട്ടുണ്ട്.ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാനുള്ള കരുത്ത് അന്യേന്യം പകര്‍ന്നുകൊടുക്കുകയെന്നതാണ് നമ്മള്‍ ആദ്യം ചെയ്യേണ്ട കാര്യം.സിനിമ മേഖല ജോലി സ്ഥലമായി തന്നെ കാണണം. വിനോദം അതിന്റെ ഒരു ഭാഗമാത്രമാണ്.സിനിമ ജോലി സ്ഥലമായി കണ്ട് ബഹുമാനിക്കാന്‍ എല്ലാവരും പഠിക്കണം.ഡബ്ല്യുസിസി ഉയര്‍ത്തിയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി താര സംഘടനയായ അമ്മയുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.തങ്ങള്‍ നിരാശരാണ്.വിമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്നും ചര്‍ച്ചക്ക് തയ്യാറാണ്. അമ്മ സംഘടന നേതൃത്വം ബഹുമാനം നേടിയെടുത്താലെ അത് തിരിച്ച് കൊടുക്കാന്‍ പറ്റൂവെന്നും പാര്‍വതി പറഞ്ഞു.മാറ്റം വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിനിമ എന്നു പറയുന്നത് എല്ലാവരുടെയുമാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

TMY

TMY

Our Contributor help bring you the latest article around you


RELATED STORIES

Share it
Top