നടി ആക്രമിക്കപ്പെട്ട കേസ്:സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നീക്കം; അന്വേഷണം സംഘം കോടതിയില്‍ അപേക്ഷ നല്‍കി
നടന്‍ ദിലീപിനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടന്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബലാചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കവുമായി അന്വേഷണ സംഘം.ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി.തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടന്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
നടിയെ ആക്രമിച്ച് പ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചു,സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നിങ്ങനെയായിരുന്നു വെളിപ്പെടുത്തല്‍.ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ പുതിയ വിവരങ്ങളാണെന്നും ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ബാലചന്ദ്രകുമാറിന്റെ മൊഴി അടങ്ങിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇത് സംബന്ധിച്ച് പ്രാഥമിക റിപോര്‍ട്ട് ഈ മാസം 20 ന് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതിന്റെ ഭാഗമായിട്ടാണ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നീക്കം ആരംഭിച്ചത്. തുടരന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനില്‍കുമാര്‍ രാജിവച്ചതിനെത്തുടര്‍ന്ന ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകന്‍ ഉണ്ടായിരുന്നില്ല. കേസില്‍ വിചാരണ നടത്തുന്നതിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്‍കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT