- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി നാളെ അവസാനിക്കും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിനെതിരേ പരാതിയുമായി നടൻ ദിലീപിൻറെ അഭിഭാഷകൻ രംഗത്തെത്തി.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. നോട്ടിസ് നൽകിയിട്ടും, ദിലീപിൻറെ അടുത്ത ബന്ധുക്കളടക്കമുള്ളവർ, ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത്തരത്തിൽ കാലതാമസമുണ്ടായതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നാണ് ആവശ്യം. നിലവിലെ അന്വേഷണ പുരോഗതി റിപോർട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കും.
ഇതിനിടെ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിനെതിരേ പരാതിയുമായി നടൻ ദിലീപിൻറെ അഭിഭാഷകൻ രംഗത്തെത്തി. അഡ്വ. ഫിലിപ്പ് ടി വർഗീസാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയത്. എഡിജിപി എസ് ശ്രീജിത് ഉൾപ്പെടെയുളള ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം.
പൊതു സമൂഹത്തിൽ കേസിലെ പ്രതികളേയും അവരുടെ ബന്ധുക്കളേയും അഭിഭാഷകരേയും ജുഡീഷ്യറിയേയും തന്നെയും അപമാനിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. ഇതിന് പിന്നിൽ ആസൂത്രിത ഗൂഡാലോചനയുണ്ട്. തുടരന്വേഷണത്തിന് കാരണക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാർ എഡിജിപി എസ് ശ്രീജിത്തിൻറെ കുടുംബ സുഹൃത്താണെന്നും പരാതിയിൽ അഡ്വ. ഫിലിപ്പ് ടി വർഗീസ് പറഞ്ഞു.
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്ക് കാറില്‍ തട്ടി ലോറിക്കടിയില്‍ പെട്ട് അപകടം; രണ്ട് മരണം
14 Dec 2024 4:05 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് ...
14 Dec 2024 3:02 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMT